പ്രോസസ്‌ സർവർ തസ്‌തിക വെട്ടിക്കുറക്കരുത്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 14, 2024, 03:44 AM | 0 min read

കോഴിക്കോട്
കോടതികളിലെ പ്രോസസ്‌ സർവർമാരുടെ തസ്‌തിക വെട്ടിക്കുറയ്ക്കാനുള്ള ഹൈക്കോടതി നീക്കത്തിനെതിരെ കേരള എൻജിഒ യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ കോടതികൾക്കു മുമ്പിൽ പ്രകടനം നടത്തി. പ്രക്ഷോഭങ്ങൾക്കെതിരെ പുറപ്പെടുവിക്കുന്ന തിട്ടൂരങ്ങൾ തള്ളിക്കളഞ്ഞാണ് ജില്ലയിൽ 10 കേന്ദ്രത്തിലെ പ്രകടനത്തിൽ ജീവനക്കാർ പങ്കെടുത്തത്. കോഴിക്കോട് ജില്ലാ കോടതി സമുച്ചയത്തിന്‌ മുന്നിൽ നടന്ന പ്രകടനം ജില്ലാ സെക്രട്ടറി ഹംസ കണ്ണാട്ടിൽ ഉദ്‌ഘാടനംചെയ്തു. ഏരിയാ സെക്രട്ടറി വി എം പ്രബീഷ് സംസാരിച്ചു.
വടകര കോടതി സമുച്ചയം, പയ്യോളി മജിസ്ട്രേട്ട്‌ കോടതി, കൊയിലാണ്ടി മജിസ്‌ട്രേട്ട്‌ കോടതി, കല്ലാച്ചി മുൻസിഫ് കോടതി, കുറ്റ്യാടി ഗ്രാമ ന്യായാലയം, പേരാമ്പ്ര കോടതി, കൊടുവള്ളി ഗ്രാമന്യായാലയം, താമരശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി, കുന്നമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി എന്നിവിടങ്ങളിലും പ്രകടനമുണ്ടായി. ടി സജിത് കുമാർ, വി പി രാജീവൻ, കെ മിനി, എൻ ലിനീഷ്, കെ കെ ബാബു, വി കെ വിജിത്ത്, വി കെ സജില, പി കെ പ്രബിലാഷ്, ജോസ് കുര്യാക്കോസ്, സതീശൻ ചിറയിൽ എന്നിവർ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home