500 കുടുംബങ്ങൾക്ക് 
സിപിഐ എമ്മിന്റെ ഓണക്കിറ്റ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 12, 2024, 12:44 AM | 0 min read

നാദാപുരം 
വിലങ്ങാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് കൈത്താങ്ങായി സിപിഐ എം നാദാപുരം ഏരിയാ കമ്മിറ്റി. വിലങ്ങാട് മേഖലയിലെ  500 കുടുംബങ്ങൾക്കാണ്‌ അരിയും പലവ്യഞ്ജനങ്ങളും അടങ്ങിയ ഓണക്കിറ്റ്‌ വിതരണംചെയ്‌തത്‌. പന്നിയേരി ഉന്നതിയിൽ സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനംചെയ്തു. ഏരിയാ സെക്രട്ടറി പി പി ചാത്തു അധ്യക്ഷനായി. ഏരിയാ കമ്മിറ്റി അംഗം എ മോഹൻദാസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ കെ കെ ഇന്ദിര, വാണിമേൽ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എ ചന്ദ്രബാബു, പന്നിയേരി ഊര് മൂപ്പൻ വി സി കേളപ്പൻ, കെ സുനിൽ കുമാർ എന്നിവർ സംസാരിച്ചു. വിലങ്ങാട് ലോക്കൽ സെക്രട്ടറി എൻ പി വാസു സ്വാഗതവും സാബു മുട്ടത്ത് കുന്നേൽ നന്ദിയും പറഞ്ഞു. 


deshabhimani section

Related News

View More
0 comments
Sort by

Home