ഉരുൾപൊട്ടൽ: സിറോ മലബാർ സഭ 100 വീട്‌ നൽകും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 05, 2024, 01:57 AM | 0 min read

വിലങ്ങാട്
ഉരുൾപൊട്ടൽ ദുരിതബാധിതരായ വയനാട്ടിലെയും വിലങ്ങാട്ടെയും കുടുംബങ്ങൾക്ക് കേരള കത്തോലിക്ക മെത്രാൻ സമിതി നേതൃത്വത്തിൽ സന്നദ്ധ, സാമൂഹ്യ സംഘടനകളുടെ സഹായത്തോടെ സിറോ മലബാർ സഭ 100 വീട്‌ നിർമിച്ചുനൽകുമെന്ന്‌ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. വിലങ്ങാട്ടെ ഉരുൾപൊട്ടൽ പ്രദേശങ്ങൾ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാതി, മത പരിഗണനകളില്ലാതെ സിറോ മലബാർ സഭ നേരിട്ടുതന്നെയാണ് വീടുകൾ നൽകുന്നത്‌. സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തേണ്ട കാര്യങ്ങൾ അവരെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉരുൾപൊട്ടലുണ്ടായ മഞ്ഞച്ചീളി, മരണമടഞ്ഞ മാത്യു മാസ്റ്ററുടെ വീട്, വിലങ്ങാട് സെന്റ്‌ ജോർജ് ഫെറോന ചർച്ച്, മഞ്ഞക്കുന്ന് സെന്റ്‌ അൽഫോൺസ ചർച്ച്, വളൂക്ക് ചർച്ച് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. താമരശേരി ബിഷപ്പ് മാർ റമിജിയോസ് ഇഞ്ചനാനിയേൽ, സിറോ മലബാർസഭ ചാൻസലർ ഫാ. ജെയ്സൺ കാവിൽ പുരയിടത്തിൽ, വിലങ്ങാട് സെന്റ്‌ ജോർജ് ചർച്ച്  ഫെറോന വികാരി ഡോ. വിൽസൺ മുട്ടത്ത് കുന്നേൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.


deshabhimani section

Related News

View More
0 comments
Sort by

Home