നരക്കോട് കല്ലങ്കിൽ ബസ് അപകടം; നിരവധിപേർക്ക്‌ പരിക്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 28, 2024, 02:16 AM | 0 min read

മേപ്പയൂർ
മേപ്പയൂർ നരക്കോടിനടുത്ത് കല്ലങ്കിയിലുണ്ടായ ബസ് അപകടത്തിൽ വിദ്യാർഥികളടക്കം നിരവധി പേർക്ക് പരിക്ക്. ചൊവ്വ രാവിലെ ഏഴോടെ കൊയിലാണ്ടി–-മേപ്പയൂർ റൂട്ടിലോടുന്ന അരീക്കൽ ബസാണ് അപകടത്തിൽപ്പെട്ടത്. സ്റ്റിയറിങ് റാഡ് പൊട്ടി നിയന്ത്രണംവിട്ട് ബസ് നരക്കോട് കല്ലങ്കി ഇറക്കത്തിൽ പത്തടിയോളം താഴ്ചയിലുള്ള തൊട്ടടുത്ത പറമ്പിലേക്കാണ് ചരിഞ്ഞത്. രാവിലെയായതിനാൽ വിദ്യാർഥികൾ, ജീവനക്കാർ, തൊഴിലാളികൾ എന്നിവരാണ് യാത്രക്കാരിൽ ഏറെയും ഉണ്ടായിരുന്നത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് സാരമുള്ളതല്ല. പരിക്കേറ്റ ബസ്‌ കണ്ടക്ടർക്കും ഏതാനും വിദ്യാർഥികൾക്കും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി.


deshabhimani section

Related News

View More
0 comments
Sort by

Home