നിർമാതാവിനെതിരെ 
ആരോപണവുമായി ജൂനിയർ ആർടിസ്റ്റ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 27, 2024, 02:08 AM | 0 min read

പേരാമ്പ്ര (കോഴിക്കോട്)
നിർമാതാവെന്ന്‌ പറഞ്ഞ്‌ വിളിച്ച ആളിൽ നിന്ന്‌  മോശം അനുഭവമുണ്ടായതായി ജൂനിയര്‍ ആര്‍ടിസ്റ്റും പേരാമ്പ്ര സ്വദേശിയുമായ അമൃത. ഷൈജുവാണെന്ന് പറഞ്ഞ് വിളിച്ച വ്യക്തിക്കെതിരെയാണ് അമൃത പൊലീസില്‍ പരാതി നല്‍കാനൊരുങ്ങുന്നത്. സംഭവത്തെക്കുറിച്ച് അമൃത പറയുന്നത് –- കഴിഞ്ഞ സെപ്തംബറിലാണ്‌  ഷൈജു ആദ്യം വിളിക്കുന്നത്. പിന്നീട് ഫെബ്രുവരിയില്‍ വീണ്ടും വിളിച്ചു. ഇയാള്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ക്യാരക്ടര്‍ റോള്‍‌ നല്‍കാമെന്നും  പ്രതിഫലമായി 2,40,000 രൂപയും ഓഫര്‍ ചെയ്തു. എഗ്രിമെന്റ് വയ്‌ക്കുമ്പോൾ 50,000 രൂപ തരാമെന്നും പറഞ്ഞു. രണ്ടുദിവസം കഴിഞ്ഞ് വീണ്ടും വിളിച്ചു.  ഇത്രയും പണം തരുമ്പോൾ ചില അഡ്‌ജസ്റ്റ്മെന്റുകൾക്ക് തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു. എന്താണ് അഡ്‌ജസ്റ്റ്മെന്റ് എന്ന് ചോദിച്ചപ്പോൾ, സംവിധായകനൊപ്പം കിടക്ക പങ്കിടണമെന്ന് പറഞ്ഞു. ഒറ്റപ്പെട്ടുപോകുമോയെന്ന ആശങ്കയുള്ളതിനാലാണ് അന്ന് പരാതിപ്പെടാ ഞ്ഞത്. 
സ്വകാര്യ ചാനലിൽ നടത്തിയ വെളിപ്പെടുത്തൽ കണ്ട് സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ  പ്രദീപ്‌ അമൃതയെ സന്ദർശിച്ച് വിവരങ്ങൾ അന്വേഷിച്ചിട്ടുണ്ട്. പൊലീസിൽ അടുത്ത ദിവസം പരാതി നൽകുമെന്ന് അമൃത പറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Home