വിജുവിനും വിജയനും 
നാടിന്റെ സ്മരണാഞ്ജലി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 27, 2024, 01:59 AM | 0 min read

 വേങ്ങേരി

കോൺഗ്രസുകാർ കൊലപ്പെടുത്തിയ വേങ്ങേരിയിലെ രക്തസാക്ഷികൾ വിജുവിന്റെയും വിജയന്റെയും 35–-ാം രക്തസാക്ഷിദിനം ആചരിച്ചു.  സിപിഐ എം  നേതൃത്വത്തിൽ  വേങ്ങേരിയിലെ ബ്രാഞ്ചുകളിൽ പ്രഭാതഭേരിയും  പ്രകടനവും നടന്നു. രക്തസാക്ഷി സ്മൃതികുടീരത്തിൽ ജില്ലാ സെക്രട്ടറി പി മോഹനൻ പുഷ്പചക്രം സമർപ്പിച്ചു. 
ജില്ലാ സെക്രട്ടറിയറ്റംഗം കെ കെ മുഹമ്മദ് പതാക ഉയർത്തി. ഏരിയാ കമ്മിറ്റിയംഗം ഒ സദാശിവൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം സി പി മുസാഫർ അഹമ്മദ്, ജില്ലാ കമ്മിറ്റിയംഗം ഇ പ്രേംകുമാർ, ഏരിയാ സെക്രട്ടറി കെ രതീഷ്, കെ കിഷോർ, ലോക്കൽ സെക്രട്ടറി പി ഷാനി തുടങ്ങിയവർ സംസാരിച്ചു. രക്തസാക്ഷി വിജയന്റെ ഭാര്യ ശ്യാമള, മകൻ വിശ്വജിത്ത്, പേരക്കുട്ടികൾ, രക്തസാക്ഷി വിജുവിന്റെ സഹോദരൻ സേതു എന്നിവരും പങ്കെടുത്തു. വൈകിട്ട് തണ്ണീർപ്പന്തലിൽ നടന്ന ബഹുജന സദസ്സ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. എം വിജിൻ എംഎൽഎ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home