ഖാദി ഓണം മേളക്ക്‌ തുടക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 17, 2024, 03:21 AM | 0 min read

കോഴിക്കോട്‌
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ഓണം മേള 2024ന് ജില്ലയിൽ തുടക്കമായി. കോഴിക്കോട് ചെറൂട്ടി റോഡിൽ കോടതിക്ക് സമീപത്തെ ഖാദി ഗ്രാമസൗഭാഗ്യ ഷോറൂമിൽ മന്ത്രി എ കെ ശശീന്ദ്രൻ ഉദ്‌ഘാടനംചെയ്‌തു. ഓണത്തിന് ഓരോ കുടുംബത്തിലും ഒരു ഖാദി ഉൽപ്പന്നമെങ്കിലും എത്തിക്കണമെന്ന്‌ മന്ത്രി പറഞ്ഞു. അഹമ്മദ് ദേവർകോവിൽ എംഎൽഎ അധ്യക്ഷനായി.
ചെറൂട്ടി റോഡ്‌, വടകര പഴയ ബസ് സ്റ്റാൻഡ്‌ കെട്ടിടം, ബാലുശേരി അറപ്പീടിക എന്നിവിടങ്ങളിലെ ഷോറുമുകളിൽ സെപ്‌തംബർ 14വരെയാണ്‌ മേള. ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം വിലക്കിഴിവ് ലഭിക്കും. സർക്കാർ, അർധ സർക്കാർ പൊതുമേഖലാ ബാങ്ക് ജീവനക്കാർക്ക് ഒരു ലക്ഷം രൂപവരെ ക്രെഡിറ്റ് സൗകര്യവുമുണ്ട്‌. പൊതു അവധി ദിനങ്ങളിലും ഞായറാഴ്‌ചകളിലും രാവിലെ 9 മുതൽ വൈകിട്ട് 8.30 വരെ പ്രവർത്തിക്കും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ് ആദ്യവിൽപ്പന നിർവഹിച്ചു. ഓണം സമ്മാനപദ്ധതി ആദ്യകൂപ്പൺ വിതരണോദ്ഘാടനവും നിർവഹിച്ചു. കോർപറേഷൻ കൗൺസിലർ എസ് കെ അബൂബക്കർ, ലീഡ് ബാങ്ക് മാനേജർ ജ്യോതിഷ്, വിശ്വൻ, യു രാധാകൃഷ്ണൻ, പി പ്രസാദ് എന്നിവർ സംസാരിച്ചു. ഖാദി ബോർഡ് അംഗം എസ് ശിവരാമൻ സ്വാഗതവും പ്രോജക്ട് ഓഫീസർ കെ ജിഷ നന്ദിയും പറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Home