സിപിഐ എം സ്വാതന്ത്ര്യദിനാഘോഷം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 17, 2024, 03:16 AM | 0 min read

കോഴിക്കോട്‌
സിപിഐ എം നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പാർടി ഓഫീസുകൾ അലങ്കരിച്ചും ദേശീയപതാക ഉയർത്തിയും മധുരപലഹാരം വിതരണംചെയ്‌തുമായിരുന്നു ആഘോഷം. 
ജില്ലാ കമ്മിറ്റി ഓഫീസായ സി എച്ച്‌ കണാരൻ സ്‌മാരകത്തിൽ ജില്ലാ സെക്രട്ടറി പി മോഹനൻ പതാക ഉയർത്തി. ഏരിയ, ലോക്കൽ കമ്മിറ്റി ഓഫീസുകളിലും പതാകയുയർത്തി. പ്രാദേശികമായും വിവിധ ഓഫീസുകളിൽ ദേശീയപതാക ഉയർത്തി. പ്രഭാഷണവും സ്വാതന്ത്ര്യസമര സ്‌മരണകളുണർത്തുന്ന വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.


deshabhimani section

Related News

View More
0 comments
Sort by

Home