കെ കെ ജയ്സലിന് മികവിന്റെ അംഗീകാരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 15, 2024, 02:05 AM | 0 min read

കക്കോടി
 കർഷകരുമായി ചേർന്നുനിന്ന്‌ നടത്തിയ മികച്ച പ്രവർത്തനമാണ്‌  ചേളന്നൂർ അസി. കൃഷി ഓഫീസറായ കെ കെ ജയ്സലിന്‌  സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിക്കൊടുത്തത്. കർഷകർ ദൈനംദിനം നേരിടുന്ന പ്രയാസങ്ങൾ പരിഹരിക്കാൻ എപ്പോഴും അവരോടൊപ്പം ജയ്സലുണ്ടാവും. വകുപ്പ് തല പദ്ധതികളും ജനകീയ ആസൂത്രണ പദ്ധതികളും മറ്റു കാർഷിക വികസന പദ്ധതികളും നല്ലരീതിയിൽ നടപ്പാക്കി.  പച്ചക്കറി കൃഷിയിലെ നൂതന പദ്ധതികൾ കർഷകരെ പരിചയപ്പെടുത്തുന്നതിനും ശ്രദ്ധ പതിപ്പിച്ചു.  
 2015 ൽ കോഴിക്കോട് കാക്കൂരിലാണ്‌ ജോലിയിൽ പ്രവേശിച്ചത്‌.  നരിക്കുനിക്കടുത്ത് എളേറ്റിൽ വട്ടോളി കുരുവമ്പലാക്കണ്ടിയിലെ വിരമിച്ച  കൃഷി ഉദ്യോഗസ്ഥനായ കുരുവമ്പിലാക്കണ്ടി അഹമ്മദ്–- ജസ്‌ല ദമ്പതികളുടെ മകനാണ്. ഭാര്യ ഫാത്തിമ ഫെബിൻ . മക്കൾ : ഐദിൻ അഹമ്മദ്,  നുഹ മെഹ് വിഷ്.


deshabhimani section

Related News

View More
0 comments
Sort by

Home