ബസ് സ്‌കൂൾ വാനിലിടിച്ചു; 
16 വിദ്യാർഥികൾക്കും ഡ്രൈവർക്കും പരിക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 07, 2024, 01:59 AM | 0 min read

എടച്ചേരി 
എടച്ചേരിയിൽ സ്വകാര്യ ബസ് സ്‌കൂൾ വാനിലിടിച്ച് വിദ്യാർഥികൾക്കും ഡ്രൈവർക്കും പരിക്കേറ്റു. വടകരനിന്ന് നാദാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ജാനകി ബസും വടകര ഭാഗത്തേക്ക് പോവുകയായിരുന്ന കാർത്തികപ്പള്ളി എം എം ഓർഫനേജ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ വാനുമാണ് കളിയാംവെള്ളി പാലത്തിനടുത്ത്‌ അപകടത്തിൽപെട്ടത്. 
    വിദ്യാർഥികളായ നജ (10), ആമിന സന (10), മുഹമ്മദ് നബ്ഹാൻ (10), ആയിഷ (7), മുഹമ്മദ് നാഫിൽ (12), സൻവ ഫാത്തിമ (12), മുഹമ്മദ് ഫറാസ് (7), ഷെഫിൻ മുഹമ്മദ് (12), ഐമദ് കബീർ (7), മുഹമ്മദ് നസീം (8), മുഹമ്മദ് നിദാൻ (7), ഫാത്തിമ ഫൈസ (7), ഫാത്തിമ സഹ്റ (7), മുഹമ്മദ് ഷാൻ അലി (9), മുഹമ്മദ് ഷഹ്സാൻ (9), ഹംദാൻ (13) എന്നിവർക്ക്‌ പരിക്കേറ്റു. 
  ഗുരുതര പരിക്കേറ്റ സ്കൂൾ ബസ് ഡ്രൈവർ വടകര മേപ്പയിൽ സ്വദേശി ചന്ദ്രശേഖരനെ (69) വടകര പാർക്കോ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്കും മാറ്റി.
സ്‌കൂൾ വാനിൽ കുടുങ്ങിയ ഡ്രൈവറെയും വിദ്യാർഥികളെയും നാട്ടുകാരും ഫയർഫോഴ്സും ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. സ്വകാര്യ ബസിന്റെ അമിത വേഗമാണ് അപകടകാരണമെന്ന് യാത്രക്കാർ പറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Home