വിലങ്ങാട് വൈദ്യുതി ശൃംഖല 
പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 04, 2024, 01:48 AM | 0 min read

വിലങ്ങാട്
വിലങ്ങാട്‌ ഉരുൾപൊട്ടലിനെ തുടർന്ന്‌ തടസ്സപ്പെട്ട വൈദ്യുതി  ബന്ധം ഭാഗികമായി പുനഃസ്ഥാപിച്ചു. വിലങ്ങാട് ടൗൺ,  ഉരുട്ടി പാലം മുതൽ പാനോം വരെ ഏകദേശം ആറ്‌ കിലോമീറ്റർ ദൂരത്തിൽ മെയിൻ റോഡിലും ഉൾനാടൻ റോഡുകളിലുമായി നിരവധി  വൈദ്യുതി തൂണുകൾ തകർന്നിരുന്നു. ഏതാണ്ട് ഇരുനൂറിലേറെ തൂണുകൾ തകർന്നിട്ടുണ്ട്. 
മഞ്ഞച്ചീളിയിൽ ട്രാൻസ്‌ഫോർമർ ഒലിച്ചുപോയിരുന്നു.  ഉരുട്ടി മുതൽ  മഞ്ഞക്കുന്ന് വരെ വൈദ്യതി ലൈൻ പുനഃസ്ഥാപിച്ചു.  എച്ച്ടി ലൈൻ വലിക്കാനുള്ള തൂണുകൾ സ്ഥാപിച്ചു. താലൂക്കിലെ എല്ലാ വൈദ്യുതി ഓഫീസിലുമുള്ള ഉദ്യോഗസ്ഥരും കരാർ തൊഴിലാളികളുമൊക്കെ ചേർന്ന്‌ യുദ്ധകാലാടിസ്ഥാനത്തിലായിരുന്നു  പ്രവർത്തനം. അടുത്ത ദിവസംതന്നെ വൈദ്യുതി സംവിധാനം പൂർണമായും പുനഃസ്ഥാപിക്കാനാവുമെന്ന്‌ ഉദ്യാേഗസ്ഥർ പറഞ്ഞു. ജലസേചന വകുപ്പിന്റെ കുടിവെള്ളസംവിധാനവും പലയിടത്തും തകർന്നിട്ടുണ്ട്.


deshabhimani section

Related News

View More
0 comments
Sort by

Home