കെപിസിസി ക്യാമ്പിൽ സുധാകരനെതിരെ വിമർശനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 17, 2024, 09:11 AM | 0 min read

കോഴിക്കോട് > ചൊവ്വയിലും ചന്ദ്രനിലും മനുഷ്യർ പോവുന്ന കാലത്ത് കെ സുധാകരൻ കൂടോത്രത്തിന്റെ പിന്നാലെ പോയത്‌ നാണക്കേടായെന്ന് കെപിസിസി ക്യാമ്പിൽ വിമർശനം. ലോകസഭാ എംപി അന്ധ വിശ്വാസം പ്രചരിപ്പിക്കുന്ന രീതിയിൽ പെരുമാറിയത്‌ കഷ്ടമാണെന്നും വിമർശനമുയർന്നു. കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാൻ രാജ്‌ മോഹൻ ഉണ്ണിത്താന്റെ പേരെടുത്ത് പറഞ്ഞ് വിമർശിച്ചു.

കോഴിക്കോട്ട് നടന്ന ചിന്തൻ ശിബിരം, ബത്തേരിയിൽ കഴിഞ്ഞ തവണ നടന്ന കോൺക്ലേവ് എന്നിവയിലെ തീരുമാനങ്ങൾ നടപ്പാക്കാത്തതിലും വിമർശനമുയർന്നു. വഴിപാടായി ഇത്തരം പരിപാടികൾ നടത്തുന്നു എന്നല്ലാതെ തുടർ പ്രവർത്തനമൊന്നുമില്ലെന്നും കോൺ​ഗ്രസിലെ മുതിർന്ന നേതാക്കളും വിമർശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home