യുവജന പ്രതിഷേധം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 17, 2024, 03:04 AM | 0 min read

കോഴിക്കോട്‌
സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്ക് വർധനക്കെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ യുവജന പ്രതിഷേധം സംഘടിപ്പിച്ചു. സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കുന്ന മൊബൈൽ ഫോൺ നിരക്ക്‌ വർധന പിൻവലിക്കണമെന്ന മുദ്രാവാക്യമുയർത്തി ബ്ലോക്ക്‌ തലങ്ങളിലായിരുന്നു പ്രതിഷേധം. 
കോഴിക്കോട് ടൗൺ ബോക്ക് കമ്മിറ്റി സംഘടിപ്പിച്ച യുവജന ധർണ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ് ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി പി സി ഷൈജു വടകരയിലും ജില്ലാ പ്രസിഡന്റ് എൽ ജി ലിജീഷ് കൊയിലാണ്ടിയിലും ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്രകമ്മിറ്റി അംഗം കെ കെ ലതിക നാദാപുരത്തും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി കെ സുമേഷ്, ബാലുശേരിയിലും കെ ഷെഫീഖ് ഫാറൂഖിലും കെ എം നിനു കക്കോടിയിലും കെ അരുൺ നരിക്കുനിയിലും ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ടി അതുൽ കോഴിക്കോട് സൗത്തിലും എ എം ജിജേഷ് പേരാമ്പ്രയിലും ആർ ഷാജി കോഴിക്കോട്‌ നോർത്തിലും കെ ബഗീഷ് ഒഞ്ചിയത്തും ഷിനിൽ  കുന്നമംഗലത്തും ഉദ്ഘാടനം നിർവഹിച്ചു.
ഡിവൈഎഫ്ഐ കോഴിക്കോട് സൗത്ത് ബ്ലോക്ക് കമ്മിറ്റി കോഴിക്കോട്‌ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പ്രതിഷേധ കൂട്ടായ്‌മയിൽ  ബ്ലോക്ക് പ്രസിഡന്റ് ഹംദി എഷ്‌റ അധ്യക്ഷനായി. കെ വിനീത്, മുഹമ്മദ് ഇർഷാദ് എന്നിവർ സംസാരിച്ചു. റൂബിൻ പാലാഴി നന്ദി പറഞ്ഞു.
മുക്കം
സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്ക് വർധനക്കെതിരെ ഡിവൈഎഫ്ഐ  തിരുവമ്പാടി ബ്ലോക്ക്‌ കമ്മിറ്റി മുക്കം എസ് കെ പാർക്കിൽ യുവജന പ്രതിഷേധം സംഘടിപ്പിച്ചു.   ബ്ലോക്ക് പ്രസിഡന്റ്‌ എ പി  ജാഫർ ശരീഫ് അധ്യക്ഷനായി. ബ്ലോക്ക്‌ സെക്രട്ടറി ഇ അരുൺ, ട്രഷറർ ആദർശ് ജോസഫ്, എ കെ രനിൽ രാജ്, എം ആതിര എന്നിവർ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home