എൻസിപി ക്രിസ‌്മസ‌് സ‌്നേഹസംഗമം സംഘടിപ്പിച്ചു

കോട്ടയം
എൻസിപി ജില്ലാ കമ്മിറ്റിയുടെയും മൈനോരിറ്റി ഡിപ്പാർട്ടുമെന്റിന്റെയും നേതൃത്വത്തിൽ ഗാന്ധി സ‌്ക്വയറിൽ ക്രിസ‌്മസ‌് സ‌്നേഹസംഗമം സംഘടിപ്പിച്ചു. മുൻ എംഎൽഎ വി എൻ വാസവൻ ഉദ‌്ഘാടനംചെയ‌്തു. ഫാ. തോമസ‌് കുളത്തുങ്കൽ ക്രിസ‌്മസ‌് സന്ദേശം നൽകി. ജില്ലാ പ്രസിഡന്റ‌് ടി വി ബേബി അധ്യക്ഷനായി. ജേക്കബ‌് പുതുപ്പള്ളി, സാബു എബ്രഹാം, സുമിത‌് ജോർജ‌്, ഐസക‌് മാണി, ഒ ടി ജോസ‌്, എൻ സി ജോർജുകുട്ടി, റാണി സാംജി, കെ കെ ഗോപാലൻ, സാംജി പഴേപറമ്പിൽ, ഗോപാലകൃഷ‌്ണപിള്ള, രാധാകൃഷ‌്ണൻ ഓണമ്പള്ളി, ബാബു കപ്പക്കാല, തോമസ‌് മണർകാട‌് എന്നിവർ സംസാരിച്ചു. പി കെ ആനന്ദക്കുട്ടൻ സ്വാഗതവും രാജേഷ‌് തിരുവഞ്ചൂർ നന്ദിയും പറഞ്ഞു.









0 comments