എംജിയിലേക്ക‌് എകെആർഎസ‌്എ–-എസ‌്എഫ‌്ഐ മാർച്ച‌്

കോട്ടയം
എംജി സർവകലാശാല എംഫിൽ ഗവേഷകർക്ക‌് ഫെലോഷിപ്പ‌് നൽകുക, ക്യാമ്പസിലെ ഗവേഷകർക്ക‌് സർവകലാശാല ജെആർഎഫ‌് ഫെലോഷിപ്പ‌് പ്രത്യേക സംരവണം ഏർപ്പെടുത്തുക, നൽകുന്ന ഫൊലോഷിപ്പുകൾ അതാതു മാസത്തിൽ ക്രിത്യമായി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച‌് ഓൾ കേരള റിസർച്ച‌് സ‌്കോളേഴ‌്സ‌് അസോസിയേഷന്റെയും എസ‌്എഫ‌്ഐയുടെയും നേതൃത്വത്തിൽ സർവകലാശാലയിലേക്ക‌് മാർച്ച‌് നടത്തി. എസ‌്എഫ‌്ഐ ജില്ലാ സെക്രട്ടറി കെ എം അരുൺ സംസാരിച്ചു. ജില്ലാ പ്രസിഡന്റ‌് എം എസ‌് ദീപക‌്, എസ‌്എഫ‌്ഐ യൂണിറ്റ‌് സെക്രട്ടറി ജെയ‌്സൺ പി സണ്ണി, യൂണിറ്റ‌് പ്രസിഡന്റ‌് അൻഫൽ സലാഹുദ്ദീൻ, എകെആർഎസ‌്എ യൂണിറ്റ‌് സെക്രട്ടറി പി എസ‌് ഷൈനു, പ്രസിഡന്റ‌് വി സി വിജീഷ‌് എന്നിവർ സമരത്തിന‌് നേതൃത്വം നൽകി. ശനിയാഴ‌്ച ചേരുന്ന സർവലാശാല സിൻഡിക്കറ്റിൽ ഉചിതമായ തീരുമാനം എടുക്കാമെന്ന വൈസ‌് ചാൻസിലറുടെയും ഫിനാൻസ‌് ഓഫീസർമാരുടെയും, സിൻഡിക്കറ്റ‌് അംഗങ്ങളുടെയും രേഖാമൂലമുള്ള ഉറപ്പിൻമേൽ സമരം താൽകാലികമായി അവസാനിപ്പിച്ചു.









0 comments