മികച്ച നാടകം അമ്പലപ്പുഴ സാരഥിയുടെ ‘കപടലോകത്തെ ശരികൾ’

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 29, 2018, 07:52 PM | 0 min read

 

 
കോട്ടയം
ദർശന സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 10ാമത് ദർശന അഖില കേരള പ്രൊഫഷണൽ നാടക മത്സരത്തിൽ മികച്ച നാടകമായി അമ്പലപ്പുഴ സാരഥിയുടെ ‘കപടലോകത്തെ ശരികൾ’ തെരഞ്ഞെടുക്കപ്പെട്ടു. ആവിഷ്ക്കാര കൊല്ലത്തിന്റെ ‘അക്ഷരങ്ങൾ’ രണ്ടാം സ്ഥാനം നേടി.
ഒന്നാം സ്ഥാനത്തിന് അർഹമായ നാടകത്തിന് 25,000 രൂപയും മുകളേൽ ഫൗണ്ടേഷൻ എവർറോളിങ‌് ട്രോഫിയും രണ്ടാം സ്ഥാനം നേടിയ നാടകത്തിന് 20,000 രൂപയും പ്രശസ്തി പത്രവും ലഭിക്കും. കപടലോകത്തെ ശരികൾ, അക്ഷരങ്ങൾ എന്നീ നാടകങ്ങൾ സംവിധാനം ചെയ്ത രാജീവൻ മമ്മിളി ആണ‌് മികച്ച സംവിധായകൻ. നല്ല നടനായി അമ്പലപ്പുഴ സാരഥിയുടെ ‘കപടലോകത്തെ ശരികൾ’ എന്ന നാടകത്തിലെ പ്രസാദ് പാണാവള്ളിയും നല്ല നടിയായി കൊല്ലം അസ്സീസിയുടെ ‘ഓർക്കുക വല്ലപ്പോഴും’ എന്ന നാടകത്തിലെ ബിന്ദു സുരേഷിനെയും തെരഞ്ഞെടുത്തു. ആവിഷ്ക്കാര കൊല്ലത്തിന്റെ ‘അക്ഷരങ്ങൾ’ എന്ന നാടകത്തിലെ ചൂളം സലിം മികച്ച ഹാസ്യനടൻ. 
മികച്ച രചനയ്ക്ക്  മുരളീകൃഷ്ണ(നാടകം ‐ വൈറസ്, സംസ്കൃതി തിരുവനന്തപുരം) അർഹനായി. മികച്ച സംഗീത സംവിധായകന്റെ അവാർഡ് സെബി നായരമ്പലം (നാടകം ‐ സ്നേഹമേഘത്തുണ്ട്, പാലാ കമ്യൂണിക്കേഷൻസ്) കരസ്ഥമാക്കി.
മികച്ച രണ്ടാമത്തെ നടനായി പാലാ കമ്യൂണിക്കേഷൻസിന്റെ സ്നേഹമേഘത്തുണ്ട് എന്ന നാടകത്തിലെ മനോജ് കോതമംഗലം, മികച്ച രണ്ടാമത്തെ നടിയായി വൈറസ്(സംസ്കൃതി, തിരുവനന്തപുരം എന്ന നാടകത്തിലെ ജെസി മോഹനെയും തെരഞ്ഞെടുത്തു. 
 ഹാസ്യനടനുള്ള പ്രത്യേക ജൂറി അവാർഡ് സുമര പങ്കജാക്ഷന‌്(ഓർക്കുക വല്ലപ്പോഴും, കൊല്ലം അസ്സീസി) ലഭിച്ചു. ഏഴ‌് ദിവസം നീണ്ടുനിന്ന നാടകമത്സരത്തിൽ തേക്കിൻകാട് ജോസഫ്, ജെയിംസ് മണിമല, മാല കാലായ്ക്കൽ എന്നിവർ ജൂറി അംഗങ്ങളായിരുന്നു.
 
 

 



deshabhimani section

Related News

View More
0 comments
Sort by

Home