അപ്പർ കുട്ടനാടൻ മേഖലകൾ ദുരിതത്തിൽ

ഏറ്റുമാനൂർ
മീനച്ചിലാർ കവിഞ്ഞ് സമീപ പ്രദേശങ്ങളിലും അപ്പർ കുട്ടനാടൻ മേഖലകളും വെള്ളപ്പൊക്ക ദുരിതത്തിൽ. പേരൂർ, ആർപ്പൂക്കര, പാറമ്പുഴ, കൈപ്പുഴ, നീലിമംഗലം, കുമാരനല്ലൂർ, അയ്മനം, ചുങ്കം തുടങ്ങിയ മേഖലകൾ വെളളത്തിലായി. ദുരിതാശ്വാസ കേന്ദ്രങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്താനായി അഡ്വ. കെ സുരേഷ് കുറുപ്പ് എംഎൽഎ ക്യാമ്പുകൾ സന്ദർശിച്ചു. കോട്ടയം മെഡി. കോളേജിൽ ചികിത്സ കഴിഞ്ഞ് പ്രളയക്കെടുതി മൂലം തിരികെ വീട്ടിലേയ്ക്ക് പോകാൻ സാധിയ്ക്കാത്തവർക്കായ് മെഡി. കോളേജ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ സജ്ജമാക്കിയിട്ടുണ്ട്. ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ ആശുപത്രിയിൽ നിന്നും ക്യാമ്പിലേക്ക‌് പോകാൻ വാഹന സംവിധാനവും ഏർപ്പാടാക്കി. അയ്മനത്ത് കല്ലുമട മുതൽ വെള്ളം കയറി. പേരൂരിൽ പൂവത്തുംമൂട്, പുളിമൂട്, പള്ളിക്കൂടം കവല പായിക്കാട്, അരയിരം തുടങ്ങിയ പ്രദേശങ്ങൾ വീണ്ടും വെള്ളത്തിലായി. പുളിമൂട് തുരുത്തിൽ അകപ്പെട്ട 22 കുടുംബങ്ങളെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി ചെറുവാണ്ടൂരിലെ ദുരിതാശ്വാസ കേന്ദ്രത്തിലെത്തിച്ചിരുന്നു.









0 comments