അണക്കെട്ട് നിർമാണ കാലത്തെ ഒാർമകളുമായി ശിവരാമൻ

ഇടുക്കി
അണക്കെട്ട് നിർമിക്കുന്നതിന് മുമ്പ് റാന്നിയിൽ നിന്നും ഇടുക്കിയിലേക്ക് വണ്ടി കയറിയതാണ് ശിവരാമൻ. ആർച്ച് ഡാമിന് താഴെ പുളിയന്മല‐ ചെറുതോണി റോഡരികിൽ ഒരേ സമയം ചായക്കടയും ഡിസ്പെൻസറിയും നടത്തിയിരുന്ന പുളിക്കമണ്ണിൽ ശിവരാമന് പറയാനേറെ ഓർമകളുണ്ട്. 'ആർച്ച് ഡാമിന്റെ വലതുഭാഗത്താണ് തൊഴിലാളികൾക്ക് താമസിക്കാൻ താൽക്കാലിക ക്വാർട്ടേഴ്സുകൾ ഒരുക്കിയിരുന്നത്. തകരഷീറ്റ് മേഞ്ഞ് സിമന്റുതറയോടു കൂടിയ 12 മുറികൾ വീതമുള്ള ക്വാർട്ടേഴ്സകൾ.
അണക്കെട്ട് നിർമാണസൈറ്റിൽ മൂന്നു ഷിഫ്ടായിരുന്നു ജോലി. തൊഴിലാളികൾ മിക്കവരും ഭക്ഷണം കഴിച്ചിരുന്നത് ശിവരാമന്റെ ചായക്കടയിൽ നിന്നാണ്. വേറെയും മൂന്നു ഹോട്ടലുകളുണ്ടായിരുന്നു ഇവിടെ. ചായക്കും ഊണിനുമെല്ലാം പത്തുപൈസയാണ് അന്നത്തെ വില. തൊഴിലാളികളുടെ കൂലിയും അങ്ങനെയൊക്കെത്തന്നെ. മറുനാടൻ തൊഴിലാളികൾ ധാരാളമുണ്ടായിരുന്നു. ഏറെയും ഹിന്ദിക്കാർ. പ്രധാനപ്പെട്ട ജോലികളൊക്കെ ചെയ്തിരുന്നത് അവരാണ്. അവിദഗ്ധ തൊഴിലാളികളേറെയും തൊഴിൽ തേടി കുടുംബമായി ഇവിടെത്തിയവരായിരുന്നു. തൊഴിലാളി കുടുംബങ്ങൾക്ക് ശിവരാമന്റെ അലോപ്പതി ഡിസ്പെൻസറി ഒരനുഗ്രഹമായിരുന്നു. മിഡ് വൈഫറി കോഴ്സ് പാസായിരുന്ന, ശിവരാമന്റെ ഭാര്യ കമലമ്മയാണ് അക്കാലത്ത് തൊഴിലാളികളുടെ ഭാര്യമാരുടെ പ്രസവമെടുത്തിരുന്നത്. ചെറിയ പരിക്കുപറ്റിയും പനി പിടിച്ചുമൊക്കെ തൊഴിലാളികൾ മരുന്നിനുവേണ്ടി ഇവിടെ എത്തുമായിരുന്നു.
അണക്കെട്ട് നിർമാണ ജോലിക്കിടെ രണ്ടുതൊഴിലാളികൾ താഴെ വീണു മരിച്ചപ്പോൾ ആദ്യം ഓടിയെത്തിയ നാട്ടുകാരിൽ ഒരാളായിരുന്നു ശിവരാമൻ. ഡാമിന്റെ താഴ്വാരത്ത് പശുവിന് പുല്ല് കൊടുത്തു നിൽക്കുമ്പോഴായിരുന്നു അപകടം. മരിച്ചവരിൽ ഒരാൾ കോട്ടയം സ്വദേശിയായിരുന്നുവെന്ന് ഓർക്കുന്നു. ഇപ്പോൾ 75 വയസ്സുള്ള ശിവരാമൻ ഏതാനും വർഷം മുമ്പാണ് ചായക്കട









0 comments