തലപ്പാറയിൽ വാഹനാപകടം: ബൈക്ക് യാത്രികരായ സഹോദരങ്ങൾക്ക് ഗുരുതര പരിക്ക്

തലയോലപ്പറമ്പ്
തലയോലപ്പറമ്പ് തലപ്പാറയിൽ കാർ സ്കൂട്ടർ യാത്രികരെ ഇടിച്ച് തെറിപ്പിച്ചു. സ്കൂട്ടർ യാത്രികരായ സഹോദരങ്ങൾക്ക് ഗുരുതര പരിക്ക്. ഇറുമ്പയം ആറാക്കൽ വീട്ടിൽ അഖിൽ ടോമി, സഹോദരി അഞ്ജന ടോമി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പൊതി മേഴ്സി ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകി വിദഗ്ധ ചികിത്സയ്ക്കായി പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈക്കും കാലിനും പരിക്കേറ്റ ഇവരെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയരാക്കി.
തലപ്പാറയിൽനിന്നു തെക്കൻ പറവൂരിലെ അമ്മവീട്ടിലേക്ക് പോകുമ്പോൾ വെട്ടിക്കാട്ട്മുക്കിൽനിന്നു എതിർദിശയിൽ വന്ന സ്കൂട്ടറിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
കാർ ഓടിച്ച ഉമ്മാംകുന്ന് സ്വദേശിക്ക് രക്തസമ്മർദത്തെ തുടർന്നുണ്ടായ അസ്വസ്ഥതകൾ മൂലമാണ് അപകടമെന്ന് കരുതുന്നു. അപകടത്തിൽ ദൂരേക്ക് തെറിച്ചുവീണ സ്കൂട്ടർ തകർന്ന നിലയിലാണ്. പ്രദേശവാസികൾ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.









0 comments