കയർ തൊഴിലാളി പണിമുടക്ക്‌ 5ന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 30, 2024, 01:41 AM | 0 min read

തലയോലപ്പറമ്പ്
കേന്ദ്രസർക്കാർ കയർ വ്യവസായത്തോട് കാട്ടുന്ന അവഗണന അവസാനിപ്പിച്ച് കയർ മേഖലയെ സംരക്ഷിക്കുക, തൊഴിൽ ദിനങ്ങൾ വർധിപ്പിച്ച് കൂലി വർധന നടപ്പാക്കുക, ക്ഷേമനിധി ആനുകൂല്യങ്ങൾ വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്‌  കയർ വർക്കേഴ്സ് സെന്റർ സിഐടിയുവിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി കയർ തൊഴിലാളികൾ ഡിസംബർ അഞ്ചിന്‌ പണിമുടക്കുന്നു. 
   പണിമുടക്കിന്റെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി വൈക്കം താലൂക്ക് ചകിരി കയർ വ്യവസായ തൊഴിലാളി യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ ഞായറാഴ്ച വാഹന പ്രചാരണ ജാഥ നടത്തും. യൂണിയൻ ജനറൽ സെക്രട്ടറി കെ എസ് വേണുഗോപാൽ ക്യാപ്റ്റനായ ജാഥ കയർ വർക്കേഴ്സ് സെന്റർ സംസ്ഥാന ജനറൽ സെക്രട്ടറി കെ കെ ഗണേശൻ ഉദ്ഘാടനം ചെയ്യും. ജാഥ ചെമ്മനാകരിയിൽനിന്ന്‌ ആരംഭിച്ച് വെച്ചൂർ പരിയാരത്ത് അവസാനിക്കും.


deshabhimani section

Related News

View More
0 comments
Sort by

Home