വിദ്യാഭ്യാസ ജില്ലാ കരിയർ എക്സ്‌പോ തുടങ്ങി

പാലാ
ഉപരിപഠന വഴിയിൽ വിദ്യാർഥികൾക്ക് ശരിയായ ദിശാബോധം പകർന്ന് പാലാ വിദ്യാഭ്യാസ ജില്ലാ മിനിദിശ കരിയർ എക്സ്പോയ്ക്ക് തുടക്കമായി. പ്ലസ്ടുവിന് ശേഷം ഉപരിപഠന മേഖലകളെക്കുറിച്ചും പ്രവേശന രീതികളെക്കുറിച്ചും വിദ്യാർഥികൾക്ക് നേരിട്ട് മനസ്സിലാക്കാനുള്ള അവസരമൊരുക്കി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിങ് സെല്ലാണ് എക്സ്പോ സംഘടിപ്പിച്ചിരിക്കുന്നത്.
പാലാ സെന്റ് തോമസ് എച്ച്എസ്എസിൽ ആരംഭിച്ച എക്സ്പോ ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ഡോ. ജോസ് കാക്കല്ലിൽ അധ്യക്ഷനായി. കരിയർ ഗൈഡൻസ് ജില്ലാ കോ ഓർഡിനേറ്റർ ജ്യോതിഷ് കുമാർ, നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലമ്പറമ്പിൽ, വാർഡ് കൗൺസിലർ ബിജി ജോജോ, കരിയർ ഗൈഡൻസ് ആൻഡ് സൗഹൃദ പാലാ വിദ്യാഭ്യാസ ജില്ലാ കോ ഓർഡിനേറ്റർ മിനിദാസ്, പ്രിൻസിപ്പൽ റെജിമോൻ കെ മാത്യു, ഹെഡ്മാസ്റ്റർ ഫാ. റെജി സ്കറിയ, പിടിഎ പ്രസിഡന്റ് വി എം തോമസ്, സൗഹൃദ കോ ഓർഡിനേറ്റർ സെൽമ ജോർജ് എന്നിവർ സംസാരിച്ചു.









0 comments