ഡിഎഡബ്ല്യുഎഫ് കലക്ടറേറ്റ്‌ 
ധർണ നടത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 29, 2024, 12:38 AM | 0 min read

 
കോട്ടയം
ഭിന്നശേഷിക്കാരുടെ ക്ഷേമപെൻഷൻ മാസംതോറും വർധിപ്പിച്ച് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട്‌ ഡിഫറന്റ്‌ലി ഏബിൾഡ് പേഴ്സൺ വെൽഫെയർ ഫെഡറേഷൻ  കലക്ടറേറ്റിൽ മുന്നിൽ ധർണ നടത്തി. സംസ്ഥാന പ്രസിഡന്റ് കെ കെ സുരേഷ് ഉദ്ഘാടനം ചെയ്‌തു. 
  ഭിന്നശേഷിക്കാർക്കുള്ള ക്ഷേമപെൻഷൻ പ്രത്യേകം ലൈഫ് അലവൻസാക്കി മാറ്റി എല്ലാമാസവും ലഭ്യമാക്കുക, ഭിന്നശേഷിക്കാരെ പരിചരിക്കുന്നവർക്ക് ലഭിക്കുന്ന ആശ്വാസകിരണം പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക, നിരാമയ ഇൻഷുറൻസ് പദ്ധതിയിലെ അപാകതകൾ പരിഹരിച്ച് കൂടുതൽ ആരോഗ്യസുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. 
  ഫെഡറേഷൻ ജില്ലാ പ്രസിഡന്റ്‌ അഡ്വ. ജിതിൻ ജോസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി ജതിൻ, കെആർടിഎ ജില്ലാ സെക്രട്ടറി സജിൻ, ഷണ്മുഖൻ ആചാരി, അനൂപ് കുമാർ, വി എം നിസാമുദ്ദീൻ എന്നിവർ സംസാരിച്ചു.
 
 


deshabhimani section

Related News

View More
0 comments
Sort by

Home