സിപിഐ എം പാലാ ഏരിയ പ്രതിനിധി
സമ്മേളനം തുടങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 20, 2024, 12:14 AM | 0 min read

 
‌പാലാ
സിപിഐ എം പാലാ ഏരിയ സമ്മേളനത്തിന്‌ വി ജി സലി നഗറിൽ(പാലാ മുനിസിപ്പൽ ടൗൺഹാൾ) തുടക്കമായി. രാവിലെ എട്ടിന്‌ പാലാ തെക്കേക്കരയിലുള്ള എം ശ്രീധരന്റെ സ്‌മൃതിമണ്ഡപത്തിൽ കെ അജി ക്യാപ്‌റ്റനായ ദീപശിഖാ ജാഥ കെ കെ ഗിരീഷ്‌ ഉദ്‌ഘാടനം ചെയ്‌തു. പ്രതിനിധി സമ്മേളന നഗറിൽ എത്തിച്ച ദീപശിഖ ഏരിയ സെക്രട്ടറി പി എം ജോസഫ്‌ ഏറ്റുവാങ്ങി തെളിച്ചു. തുടർന്ന്‌ പി ജെ വർഗീസ്‌ പതാക ഉയർത്തി. രക്തസാക്ഷി മണ്ഡപത്തിലെ പുഷ്‌പാർച്ചനയ്‌ക്കു ശേഷം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. ടി ആർ വേണുഗോപാൽ അധ്യക്ഷനായി. കെ കെ ഗീരീഷ്‌ രക്തസാക്ഷി പ്രമേയവും എം ടി ജാന്റീഷ്‌ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഷാർളി മാത്യു സ്വാഗതം പറഞ്ഞു. 
ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ലാലിച്ചൻ ജോർജ്‌, സി ജെ ജോസഫ്‌, ടി ആർ രഘുനാഥൻ, കെ എം രാധാകൃഷ്‌ണൻ, അഡ്വ. റെജി സഖറിയ, ജില്ലാ കമ്മിറ്റിയംഗം സജേഷ്‌ ശശി എന്നിവർ പങ്കെടുക്കുന്നു. 
ഏരിയ സെക്രട്ടറി പി എം ജോസഫ്‌ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. ടി ആർ വേണുഗോപാൽ, മാലിനി അരവിന്ദ്‌, എൻ ആർ വിഷ്‌ണു, അനന്ദു സന്തോഷ്‌ എന്നിവരാണ്‌ പ്രസീഡിയം. വിവിധ സബ്‌ കമ്മിറ്റികൾ:–- മിനിട്‌സ്‌:–- എം ആർ റെജിമോൻ (കൺവീനർ), ഓമന സുധൻ, കെ രാജേഷ്‌കുമാർ, വിഷ്‌ണു വിനോദ്‌. പ്രമേയം: വി ജി വിജയകുമാർ (കൺവീനർ), പുഷ്‌പാചന്ദ്രൻ, എം എസ്‌ ശശിധരൻ, വി ജി വേണുഗോപാൽ, സെന്നി സെബാസ്‌റ്റ്യൻ, ത്രേസ്യാമ്മ സെബാസ്‌റ്റ്യൻ, തങ്കമണി ശശി. ക്രഡൻഷ്യൽ:- കെ എസ്‌ രാജു(കൺവീനർ), കെ എസ്‌ അജിത്, കെ എസ്‌ പ്രദീപ്‌കുമാർ, സി കെ രാജേഷ്‌, സജിമോൻ കുര്യാക്കോസ്‌, അജി സെബാസ്‌റ്റ്യൻ, ഉണ്ണികൃഷ്‌ണൻ ഭട്ടതിരി, കെ അജി, ജിനു ജോർജ്‌. പ്രതിനിധി സമ്മേളനം ബുധനാഴ്‌ചയും തുടരും. വ്യാഴം വൈകിട്ട്‌ നാലിന്‌ പാലാ ഹെഡ്‌പോസ്‌റ്റോഫീസ്‌ ജങ്‌ഷനിൽ നിന്ന്‌ ചുവപ്പുസേനാ മാർച്ച്‌, ബഹുജനറാലി. തുടർന്ന്‌ കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ (കുരിശുപള്ളിക്കവല) ചേരുന്ന പൊതുസമ്മേളനം പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവൻ മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തിനുശേഷം കെപിഎസിയുടെ നിങ്ങളെന്നെ കമ്യൂണിസ്‌റ്റാക്കി എന്ന നാടകം അരങ്ങേറും.
 
 


deshabhimani section

Related News

View More
0 comments
Sort by

Home