ചെങ്കടലായി ആർപ്പൂക്കര

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 15, 2024, 12:55 AM | 0 min read

ഏറ്റുമാനൂർ 
നാടിനെ ചെങ്കടലാക്കിയ ആവശോജ്വലമായ ചുവപ്പുസേനാ മാർച്ചോടെ സിപിഐ എം ഏറ്റുമാനൂർ ഏരിയ സമ്മേളനത്തിന് സമാപനം. പ്രകടനത്തിലും സമ്മേളനത്തിലുമായി ആയിരങ്ങൾ അണിനിരന്നു. തൊണ്ണംകുഴി ജങ്‌ഷനിലെ പി എൻ രാജപ്പൻ നഗറിൽ ചേർന്ന പൊതുസമ്മേളനം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ ഉദ്‌ഘാടനംചെയ്‌തു. ഏരിയ സെക്രട്ടറി ബാബു ജോർജ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റംഗം മന്ത്രി വി എൻ വാസവൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ എൻ വേണുഗോപാൽ, എം എസ് സാനു, അഡ്വ. വി ജയപ്രകാശ്, ഇ എസ് ബിജു, ഏരിയ കമ്മിറ്റിയംഗങ്ങളായ പി കെ ഷാജി, കെ കെ ഹരിക്കുട്ടൻ, പി എസ് വിനോദ്, ആര്യ രാജൻ, ഗീത ഉണ്ണികൃഷ്ണൻ, സേതുലക്ഷ്മി, അഡ്വ. ബി മഹേഷ് ചന്ദ്രൻ, ലോക്കൽ സെക്രട്ടറി ടി എം ഷിബുകുമാർ എന്നിവർ സംസാരിച്ചു. വൈകിട്ട് നാലിന് ആർപ്പൂക്കര കസ്തൂർബ ജങ്ഷനിൽനിന്നു വാദ്യമേളങ്ങളുടെ അകമ്പടിയോടെ ചുവപ്പുസേനാ മാർച്ചും പൊതുപ്രകടനവും ആരംഭിച്ചു. പി പി ബിജോഷ്‌ ക്യാപ്ടനും ബിബിൻ കെ പീറ്റർ വൈസ് ക്യാപ്ടനുമായ 11 പ്ലാറ്റൂണുകളിലും നിഖിത മനോജും ക്രിസ്റ്റീന ജോസഫും നേതൃത്വം നൽകിയ വനിത പ്ലാറ്റൂണിലുമായി അഞ്ഞൂറോളം ചുവപ്പുസേനാംഗങ്ങൾ പങ്കെടുത്തു. സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ശേഷം കെപിഎസിയുടെ വിഖ്യാത നാടകം ‘നിങ്ങളെന്നെ കമ്യൂണിസ്‌റ്റാക്കി’ അരങ്ങേറി.


deshabhimani section

Related News

View More
0 comments
Sort by

Home