സിപിഐ എം ഏറ്റുമാനൂർ ഏരിയ സമ്മേളനം തുടങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 12, 2024, 12:11 AM | 0 min read

ഏറ്റുമാനൂർ
അനശ്വര രക്തസാക്ഷികളുടെ സ്മരണയിൽ സിപിഐ എം ഏറ്റുമാനൂർ ഏരിയ സമ്മേളനത്തിന് ആർപ്പൂക്കരയിലെ എം എസ് സലിംകുമാർ നഗറിൽ(മണലേൽപള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പാരിഷ് ഹാൾ) ഉജ്വല തുടക്കം. രാവിലെ നീണ്ടൂർ രക്തസാക്ഷികളുടെ ബലികുടീരത്തിൽനിന്ന് പ്രതിനിധി സമ്മേളനനഗറിലേക്ക്‌ കെ ആർ സനൽ ക്യാപ്റ്റനായ ദീപശിഖ റാലി ബാബു ജോർജ് ഉദ്ഘാടനംചെയ്തു. പ്രത്യേകം സജ്ജീകരിച്ച രക്തസാക്ഷിമണ്ഡപത്തിൽ പുഷ്‌പാർച്ചനയ്ക്കുശേഷം പ്രതിനിധി സമ്മേളനനഗറിൽ കെ കെ കരുണാകരൻ പതാക ഉയർത്തി. തുടർന്ന് പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനംചെയ്തു. കെ കെ കരുണാകരൻ അധ്യക്ഷനായി. ജോണി വർഗീസ് രക്തസാക്ഷി പ്രമേയവും പി കെ ഷാജി അനുശോചന പ്രമേയവും അവതരിപ്പിച്ചു. എം എസ് സാനു സ്വാഗതം പറഞ്ഞു. മുതിർന്ന നേതാവ് വൈക്കം വിശ്വൻ ഏരിയയിലെ ആദ്യകാല നേതാക്കളായ എം കെ വാസു, ടി വി കുര്യാക്കോസ്‌ എന്നിവരെ ആദരിച്ചു.
  ഏരിയ സെക്രട്ടറി ബാബു ജോർജ് പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി എ വി റസൽ, സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സി ജെ ജോസഫ്, ലാലിച്ചൻ ജോർജ്, ടി ആർ രഘുനാഥൻ, കെ എം രാധാകൃഷ്‌ണൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ എൻ വേണുഗോപാൽ, വി ജയപ്രകാശ്, ഇ എസ് ബിജു എന്നിവർ പങ്കെടുക്കുന്നു.
കെ കെ കരുണാകരൻ, സേതുലക്ഷ്‌മി, എം എസ്‌ അരുൺകുമാർ, മെൽബിൻ ജോസഫ്‌ എന്നിവരാണ്‌ പ്രസീഡിയം. വിവിധ സബ്‌ കമ്മിറ്റികൾ–- മിനിട്‌സ്‌: ടി വി ബിജോയി (കൺവീനർ), ഗീതാ ഉണ്ണികൃഷ്‌ണൻ, ഒ ആർ പ്രദീപ്‌, റിജേഷ്‌ കെ ബാബു. പ്രമേയം: പി എസ്‌ വിനോദ്‌(കൺവീനർ), കെ കെ ഹരിക്കുട്ടൻ, പി എൻ സാബു, മഹേഷ്‌ ചന്ദ്രൻ, കെ എൻ രവി, എ കെ ആലിച്ചൻ, കെ ആർ ചന്ദ്രമോഹൻ, കെ എസ്‌ അമ്പിളി. ക്രഡൻഷ്യൽ: കെ കെ ശ്രീമോൻ(കൺവീനർ), പ്രമോദ്‌ ചന്ദ്രൻ, എം എസ്‌ വേണുക്കുട്ടൻ, ആര്യ രാജൻ, രതീഷ്‌ രത്നാകരൻ, എം എസ്‌ ചന്ദ്രൻ, പി സി സുകുമാരൻ, പി പത്മകുമാർ. 
  ചൊവ്വാഴ്‌ച പ്രതിനിധി സമ്മേളന തുടർച്ച. 14ന്‌ ചുവപ്പുസേനാ മാർച്ച്‌, പൊതുപ്രകടനം. പി എൻ രാജപ്പൻ നഗറിൽ(തൊണ്ണംകുഴി ജങ്‌ഷന്‌ സമീപം) കേന്ദ്രകമ്മിറ്റിയംഗം കെ കെ ശൈലജ പൊതുസമ്മേളനം ഉദ്‌ഘാടനംചെയ്യും.
 
 


deshabhimani section

Related News

View More
0 comments
Sort by

Home