സിപിഐ എം ജില്ലാ സമ്മേളനത്തിന്‌ 
501 അംഗ സ്വാഗതസംഘം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 09, 2024, 01:07 AM | 0 min read

  പാമ്പാടി
ജനുവരിയിൽ പാമ്പാടിയിൽ നടക്കുന്ന സിപിഐ എം ജില്ലാ സമ്മേളനത്തിന്‌ സ്വാഗതസംഘം രൂപീകരിച്ചു. പാമ്പാടി പഞ്ചായത്ത്‌ കമ്യൂണിറ്റി ഹാളിൽ ചേർന്ന യോഗത്തിൽ 501 അംഗജനറൽ കമ്മിറ്റിയെയും 251 അംഗ എക്‌സിക്യൂട്ടീവിനെയും വിവിധ സബ്‌ കമ്മിറ്റികളെയും തെരഞ്ഞെടുത്തു.

കലാകായിക പരിപാടികളടക്കം വൈവിധ്യമാർന്ന അനുബന്ധ–-പ്രചാരണ പരിപാടികളാണ്‌ സംഘാടസമിതിയുടെ നേതൃത്വത്തിൽ നടത്തുക. ജനുവരി രണ്ട്‌, മൂന്ന്‌, നാല്‌, അഞ്ച്‌ തീയതികളിലാണ്‌ ജില്ലാ സമ്മേളനം.
സ്വാഗതസംഘം രൂപീകരണയോഗം മുതിർന്ന നേതാവ്‌ വൈക്കം വിശ്വൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറി എ വി റസൽ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സി ജെ ജോസഫ്‌, ടി ആർ രഘുനാഥൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ ടി സി മാത്തുക്കുട്ടി, കെ വി ബിന്ദു എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം കെ എം രാധാകൃഷ്‌ണൻ സ്വാഗതവും പുതുപ്പള്ളി ഏരിയ സെക്രട്ടറി  സുഭാഷ്‌ പി വർഗീസ്‌ നന്ദിയും പറഞ്ഞു.
കെ എം രാധാകൃഷ്‌ണനാണ്‌ സംഘാടകസമിതി ചെയർമാൻ.   സെക്രട്ടറി സുഭാഷ്‌ പി വർഗീസ്‌. ഇ എസ്‌ സാബുവാണ്‌ ട്രഷറർ.
 
മറ്റു ഭാരവാഹികൾ:

രക്ഷാധികാരികൾ –- വി എൻ വാസവൻ, വൈക്കം വിശ്വൻ, കെ ജെ തോമസ്‌, എ വി റസൽ, അഡ്വ. കെ അനിൽകുമാർ, അഡ്വ. കെ സുരേഷ്‌കുറുപ്പ്‌, ടി ആർ രഘുനാഥൻ, റജി സഖറിയ, കൃഷ്‌ണകുമാരി രാജശേഖരൻ, കെ വി ബിന്ദു, അഡ്വ. സുരേഷ്‌ ബാബു തോമസ്‌, അഡ്വ. സി എസ്‌ അജയൻ.
വൈസ്‌ചെയർമാൻമാർ –- ടി സി മാത്തുക്കുട്ടി, പി എൻ ബിനു, ജെയ്‌ക്‌ സി തോമസ്‌, കെ എൻ വിശ്വനാഥൻ, ഇ കെ കുര്യൻ, മറിയാമ്മ എബ്രഹാം, ഡാലി റോയി, പൊന്നമ്മ ചന്ദ്രൻ, ഗീത രാധാകൃഷ്‌ണൻ, സി എം മാത്യു.
 ജോയിന്റ്‌ സെക്രട്ടറിമാർ –- കെ ജെ അനിൽകുമാർ, കെ എസ്‌ ഗിരീഷ്‌, സുനിൽകുമാർ, പാർവതി രഞ്‌ജൻ, റോസമ്മ മത്തായി, റോജിൻ റോജോ, ബിജിൻ, സി കെ വിജയകുമാർ, വി എം പ്രദീപ്‌.
 
സബ്‌കമ്മിറ്റികൾ: ചെയർമാൻ, കൺവീനർ എന്ന ക്രമത്തിൽ
 
ഫുഡ്‌ –- ഇ എസ്‌ സാബു, ഇ എസ്‌ വിനോദ്‌. പ്രോഗ്രാം –- കെ എൻ വിശ്വനാഥൻ, ജെ ലേഖ. പബ്ലിസിറ്റി –- കെ എസ്‌ ഗിരീഷ്‌, പി എ വർഗീസ്‌. സ്‌റ്റേജ്‌ –- ഇ കെ കുര്യൻ, കെ എസ്‌ പ്രദീഷ്‌. റിസപ്‌ഷൻ –- സി കെ വിജയകുമാർ, പി സി ബെഞ്ചമിൻ. റാലി –- സതീഷ്‌ വർക്കി, റെജി വെള്ളൂർ. മീഡിയ –- വി എം പ്രദീപ്‌, ആശിഷ്‌ എബ്രഹാം. സുവനീർ –- കെ ജെ അനിൽകുമാർ, റോസമ്മ മത്തായി. മെഡിക്കൽ –- സജേഷ്‌ തങ്കപ്പൻ, എബ്രഹാം തോമസ്‌. വോളന്റിയർ –- എ എം എബ്രഹാം, റോജിൻ റോജോ. കലാകായികം –- പി എൻ ബിനു, സജേഷ്‌ ശശി. 


deshabhimani section

Related News

View More
0 comments
Sort by

Home