യുവജനകമീഷൻ ശാസ്ത്രീയ പഠനം നടത്തും: എം ഷാജർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 07, 2024, 01:45 AM | 0 min read

കോട്ടയം
തൊഴിലിടങ്ങളിൽ യുവാക്കൾ നേരിടുന്ന മാനസികസമ്മർദം സംബന്ധിച്ച്‌ ശാസ്ത്രീയ പഠനം നടത്തി സർക്കാരിന്‌ റിപ്പോർട്ട് സമർപ്പിക്കുമെന്ന്‌ യുവജന കമീഷൻ ചെയർമാൻ എം ഷാജർ. കലക്‌ടറേറ്റ്‌ വിപഞ്ചിക കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാതല യുവജനകമീഷൻ അദാലത്തിൽ സംസാരിക്കുകയായിരുന്നു അദേഹം. 2025 ഏപ്രിൽ മാസത്തോടെ പഠനം പൂർത്തിയാക്കി റിപ്പോർട്ട് സർക്കാരിന്‌ സമർപ്പിക്കും. മാനസികസമ്മർദംഅനുഭവിക്കുന്ന യുവാക്കൾക്ക് ഒരു ഫോൺകോളിൽ കമീഷന്റെ സേവനം ലഭ്യമാണെന്നും ഷാജർ പറഞ്ഞു. ജില്ലാ അദാലത്തിൽ 10 പരാതികൾ തീർപ്പാക്കി. ആകെ 21 പരാതികളാണ് പരിഗണിച്ചത്. 11 പരാതികൾ അടുത്ത സിറ്റിങിലേക്ക് മാറ്റി. പുതിയതായി 5 പരാതികൾ ലഭിച്ചു. കമീഷൻ അംഗം അബേഷ് അലോഷ്യസ്, അഡ്മിനിട്രേറ്റീവ് ഓഫീസർ ജോസഫ് സ്‌കറിയ, അസിസ്റ്റന്റ് പി അഭിഷേക് എന്നിവർ അദാലത്തിൽ പങ്കെടുത്തു.


deshabhimani section

Related News

View More
0 comments
Sort by

Home