റബർ കർഷകരുടെ രോഷമിരമ്പി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 05, 2024, 12:14 AM | 0 min read

 
കോട്ടയം
കോർപ്പറേറ്റുകൾക്ക്‌ അടിയറവ്‌ പറഞ്ഞ്‌, കച്ചവട താൽപ്പര്യങ്ങൾക്കായി കർഷകരുടെ ജീവിതം പന്താടുന്ന കേന്ദ്രസർക്കാർ നിലപാടുകൾക്കെതിരെ റബർ കർഷകരുടെ രോഷമിരമ്പി. കൃത്രിമമായി റബറിന്റെ വിലയിടിക്കുന്ന കോർപറേറ്റുകൾക്കും അവരെ പിന്തുണയ്‌ക്കുന്ന കേന്ദ്രസർക്കാരിനുമെതിരെ കേരള കർഷകസംഘം ജില്ലയിൽ റബർ ബോർഡ്‌ ആസ്ഥാനത്തേക്കും വിവിധ കേന്ദ്രസർക്കാർ ഓഫീസുകളിലേക്കും മാർച്ച്‌ നടത്തി. കോട്ടയത്ത്‌ റബർ ബോർഡ്‌ ആസ്ഥാനത്തേക്ക്‌ നടന്ന മാർച്ച്‌ കർഷകസംഘം ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ ജോയിന്റ്‌ സെക്രട്ടറി ഇ എസ്‌ ബിജു അധ്യക്ഷനായി. ഗീത ഉണ്ണികൃഷ്ണൻ, ടി എസ്‌ ജയൻ, മുരളീധരൻ നായർ എന്നിവർ സംസാരിച്ചു. ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂർ, അയർക്കുന്നം ഏരിയകളിലെ പ്രവർത്തകർ പങ്കെടുത്തു. പാമ്പാടി പോസ്‌റ്റോഫീസിലേക്ക്‌ നടന്ന മാർച്ച്‌ കർഷകസംഘം ജില്ലാ പ്രസിഡന്റ് അഡ്വ. ജോസഫ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഇ കെ കുര്യൻ അധ്യക്ഷനായി. വാഴൂർ പോസ്‌റ്റോഫീസിലേക്ക്‌ നടന്ന മാർച്ച്‌ സംസ്ഥാന കമ്മിറ്റിയംഗം പ്രൊഫ. ആർ നരേന്ദ്രനാഥ്‌ ഉദ്‌ഘാടനം ചെയ്‌തു. ജേക്കബ്‌ മാത്യു അധ്യക്ഷനായി. കാഞ്ഞിരപ്പള്ളിയിലെ ഹെഡ്‌ പോസ്‌റ്റോഫീസ്‌ മാർച്ച്‌ സംസ്ഥാന കമ്മിറ്റിയംഗം പ്രൊഫ. എം ടി ജോസഫ്‌ ഉദ്‌ഘാടനം ചെയ്‌തു. സി മനോജ്‌ അധ്യക്ഷനായി. പൂഞ്ഞാർ റബർ ബോർഡ്‌ മേഖലാ ഓഫീസിലേക്ക്‌ നടന്ന മാർച്ച്‌ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ജോയി ജോർജ്‌ ഉദ്‌ഘാടനം ചെയ്‌തു. ജസ്റ്റിൻ ജോസഫ്‌ അധ്യക്ഷനായി. പാലാ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച്‌ കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗം പി എൻ ബിനു ഉദ്ഘാടനം ചെയ്തു. വി ജി വിജയകുമാർ അധ്യക്ഷനായി. കടുത്തുരുത്തി പോസ്റ്റോഫീസ് മാർച്ച്‌  ജില്ലാ ജോയിന്റ്‌ സെക്രട്ടറി എം എസ് സാനു ഉദ്‌ഘാടനം ചെയ്‌തു. ടി ടി ഔസേഫ് അധ്യക്ഷനായി. തലയോലപ്പറമ്പിൽ പോസ്റ്റ് ഓഫീസ്‌ മാർച്ച്‌ ജില്ലാ വൈസ് പ്രസിഡന്റ് കെ ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി വി ഹരിക്കുട്ടൻ അധ്യക്ഷനായി.
 


deshabhimani section

Related News

View More
0 comments
Sort by

Home