അമ്മയാണ് ഏറ്റവും വലിയ പോരാളി

പാലാ
പോൾവാൾട്ടിൽ സംസ്ഥാന റെക്കോഡ് മറികടന്ന പ്രകടനവുമായാണ് മിലൻ സാബു സ്വണം നേടിയത്. അർബുദം വേട്ടയാടുമ്പോഴും മകന്റെ മിന്നുംനേട്ടത്തിന് സാക്ഷിയാകാൻ അമ്മ ഷീജയെത്തിയത് മേളയിലെ ആർദ്രത നിറഞ്ഞ കാഴ്‌ചയായി. ജൂനിയർ ആൺകുട്ടികളുടെ സംസ്ഥാന റെക്കോഡായ 4.7 മീറ്റർ മറികടന്ന പ്രകടനത്തോടെ 4.10ലാണ് മിലൻ ഫിനിഷ് ചെയ്തത്. പാലാ സെന്റ് തോമസ് എച്ച്എസ്എസിലെ പ്ലസ്‌വൺ വിദ്യാർഥിയാണ്. ഏറ്റുമാനൂർ കൊല്ലംപറമ്പിൽ പരേതനായ സാബുവാണ് അച്ഛൻ. സഹോദരി മെൽബയും പോൾവാൾട്ട് താരമാണ്.









0 comments