ആശ്വാസ് വാടക വീട് പദ്ധതിക്ക്‌ തുടക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 18, 2024, 01:22 AM | 0 min read

ഏറ്റുമാനൂർ
സംസ്ഥാന ഭവനനിർമാണ ബോർഡിന്റെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളേജിൽ നിർമിക്കുന്ന ‘ആശ്വാസ് ’വാടക വീട് പദ്ധതിക്ക്‌ മന്ത്രി കെ രാജൻ കല്ലിട്ടു. കേരളത്തിലാകെ നിർമിക്കുന്ന നാലാമത്തെ പദ്ധതിയാണിതെന്നും എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തി ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
നഴ്സിങ്‌ കോളേജ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ മന്ത്രി വി എൻ വാസവൻ അധ്യക്ഷനായി. നൂറുദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തി 8 കോടി രൂപ മുടക്കിയാണ് പദ്ധതി ഒരുക്കുന്നത്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മിതമായ നിരക്കിൽ താമസസൗകര്യം ലഭ്യമാക്കും. ആശുപത്രിയിലെ അരയേക്കർ സ്ഥലത്ത്
16511 സ്ക്വയർ ഫീറ്റിൽ മൂന്നു നിലകളലായി നിർമിക്കുന്ന കെട്ടിടത്തിൽ 106 പേർക്ക് താമസ സൗകര്യം ഒരുങ്ങും.
ഹൗസിങ് കമീഷണർ ഷീബ ജോർജ് റിപ്പോർട്ട് അവതരിപ്പിച്ചു. കലക്ടർ ജോൺ വി സാമുവേൽ, ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്തംഗം അന്നമ്മ മാണി, ആശുപത്രി പ്രിൻസിപ്പൽ ഡോ. വർഗീസ് പി പുന്നൂസ്, സൂപ്രണ്ട് ഡോ. ടി കെ ജയകുമാർ, ഡന്റൽ കൊളേജ് പ്രിൻസിപ്പൽ ഡോ. കണ്ണൻ വടക്കേപുരയിൽ, നഴ്സിങ് കോളേജ് പ്രിൻസിപ്പൽ ഡോ. കെ പി സുലേഖ, രാഷ്ട്രീയ പ്രവർത്തകരായ  അഡ്വ. ബിനു ബോസ്, ടി വി ബേബി,  എസ് ഗോപകുമാർ, ടി ആർ മഞ്ജുള എന്നിവർ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home