അന്ധവിശ്വാസങ്ങൾക്കായി കുട്ടികളെ ബലിയാടാക്കരുത്‌: ബാലസംഘം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 30, 2024, 01:07 AM | 0 min read

 ഏറ്റുമാനൂർ 

അന്ധവിശ്വാസത്തിന്റെ പേരിൽ ഉത്തർപ്രദേശിൽ സ്വകാര്യ സ്കൂളിലെ രണ്ടാംക്ലാസുകാരനെ സ്കൂൾ അധികൃതർ ബലി നൽകിയത് മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവമാണ്‌. ഇത്തരം കാടത്തരങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള കർശന നടപടി അധികൃതർ സ്വീകരിക്കണമെന്നും കുറ്റവാളികളെ കടുത്ത ശിക്ഷയ്‌ക്ക് വിധേയമാക്കണമെന്നും ബാലസംഘം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. രണ്ടുദിവസമായി ഏറ്റുമാനൂർ തോംസൺ കൈലാസ് ഓഡിറ്റോറിയത്തിൽ നടന്ന  സമ്മേളനം ഭാരവാഹി തെരഞ്ഞെടുപ്പോടുകൂടി സമാപിച്ചു. എംജി യൂണിവേഴ്സിറ്റി സെനറ്റംഗം ഡോ. എം കെ ബിജു മുഖ്യപ്രഭാഷണം നടത്തി. ബാലസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ഡി എസ് സന്ദീപ്, സംസ്ഥാന എക്സിക്യൂട്ടീവംഗം അഖില നന്ദകുമാർ, ജില്ലാ കൺവീനർ ഒ ആർ പ്രദീപ്, സ്വാഗതസംഘം ചെയർമാൻ ബാബു ജോർജ്, എസ് അമൃത, നന്ദന ബാബു, ഗോകുൽ, കെ ബി അഖിൽ, അതുൽ, നിഖിത മനോജ്, അരുണിമ അനു എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ പി സി സുകുമാരൻ നന്ദി പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും കൂട്ടപ്പാട്ടും നടന്നു.


deshabhimani section

Related News

View More
0 comments
Sort by

Home