മഞ്ഞ, പിങ്ക് കാർഡ്: ഇകെവൈസി മസ്റ്ററിങ് ആരംഭിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 25, 2024, 11:11 PM | 0 min read

കോട്ടയം
ജില്ലയിലെ മുൻഗണനാ വിഭാഗം റേഷൻ കാർഡുകളിൽ(മഞ്ഞ, പിങ്ക്) പേര് ഉൾപ്പെട്ടിട്ടുള്ള മുഴുവൻ അംഗങ്ങളുടെയും ഇകെവൈസി മസ്റ്ററിങ് ആരംഭിച്ചു. ഒക്‌ടോബർ ഒന്നിന് അവസാനിക്കും. മഞ്ഞ, പിങ്ക് കാർഡിൽ ഉൾപ്പെടുന്ന എല്ലാ അംഗങ്ങളും റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുമായി റേഷൻ കടകളിലെത്തി ഇ–-പോസ് യന്ത്രം മുഖേന മസ്റ്ററിങ്‌ നടത്തണം.
  ആഗസ്‌ത്‌ അഞ്ചുമുതൽ ഇതുവരെ റേഷൻ കടയിൽ ബയോമെട്രിക്ക് സംവിധാനം ഉപയോഗിച്ച് റേഷൻ വാങ്ങിയ വ്യക്തികളും ഫെബ്രുവരി, -മാർച്ച് മാസങ്ങളിൽ ഇപോസ് വഴി ഇകെവൈസി
അപ്‌ഡേഷൻ ചെയ്തവരും ഇപ്പോൾ ഇകെവൈസി മസ്റ്ററിങ് ചെയ്യേണ്ടതില്ല. 
  ഒക്ടോബർ ഒന്ന്‌ വരെ ഇകെവൈസി മസ്റ്ററിങ്ങിനു വേണ്ടി ജില്ലയിലെ എല്ലാ റേഷൻകടകളുടെയും  സമയക്രമം പുനക്രമീകരിച്ചു. രാവിലെ എട്ടുമുതൽ പകൽ 12 വരെ റേഷൻ വിതരണവും ഇകെവൈസി മസ്റ്ററിങ്ങും നടക്കും. 12 മുതൽ ഒന്നു വരെ ഇകെവൈസി മസ്റ്ററിങ്‌ മാത്രം.
പകൽ മൂന്നു മുതൽ നാലു വരെ ഇകെവൈസി മസ്റ്ററിങ്‌ മാത്രം. നാലുമുതൽ ഏഴുവരെ റേഷൻ വിതരണവും മസ്റ്ററിങ്ങും. കൂടാതെ ഒക്‌ടോബർ 29ന്‌ രാവിലെ ഒമ്പതു മുതൽ ഒന്ന്‌ വരെയും  മൂന്നു മുതൽ ആറുവരെയും ഇകെവൈസി മസ്റ്ററിങ്‌ നടത്തും.
   ഇ–-പോസ് യന്ത്രത്തിൽ വിരലുപയോഗിച്ച് മസ്റ്ററിങ് നടത്താൻ സാധിക്കാത്തവർക്ക്‌ രണ്ടാം ഘട്ടമായി ഐറിസ് സ്‌കാനർ മുഖേന മസ്റ്ററിങ്‌ നടത്താം. 10 വയസിൽ താഴെയുള്ള കുട്ടികളുടെ ആധാർ അപ്‌ഡേഷൻ ചെയ്തശേഷം മസ്റ്ററിങ്‌ ചെയ്യണം. ഫോൺ: 0481 2560371.


deshabhimani section

Related News

View More
0 comments
Sort by

Home