വിരണ്ടോടി ഭീതി പരത്തിയ പോത്തിനെ സാഹസികമായി പിടികൂടി ഹോംഗാർഡ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 22, 2024, 11:41 AM | 0 min read

കോട്ടയം > വിരണ്ടോടി അക്രമം നടത്തിയ പോത്തിനെ സാഹസികമായി കിഴടക്കി ഹോം ഗാർഡ്. കടുത്തുരുത്തി ടൗണിൽ ട്രാഫിക്ക് നിയന്ത്രിക്കുകയായിരുന്ന ഹോം ഗാർഡ് എം അനീഷാണ് വിരണ്ടോടിയ പോത്തിനെ പിടിച്ച് കെട്ടിയത്. ശനി വൈകിട്ട് 4.30 ഓടെയാണ് സംഭവം. പൂഴിക്കോൽ സ്വദേശി വലിയപറമ്പിൽ ബേബിയുടെ ആപ്പാഞ്ചിറയിലെ അറവുശാലയിൽ കെട്ടിയിട്ടിരുന്ന പോത്താണ് കെട്ടുപൊട്ടിച്ച് രണ്ട് കിലോമീറ്ററോളം റോഡിലൂടെ ഓടി കടുത്തുരുത്തി സെൻട്രൽ ജങ്‌ഷനിലെത്തിയത്. ഉടമസ്ഥൻ പിന്നാലെയെത്തി മാർക്കറ്റ് ജങ്‌ഷനിൽ വെച്ച് പോത്തിനെ പിടിക്കാൻ ശ്രമിച്ചെങ്കിലും പോത്ത്‌ ചുള്ളിത്തോടിന് സമീപമുള്ള പഴയ ഇറിഗേഷൻ ഓഫീസിന് സമീപത്തേക്ക് ഓടി.

അവിടെനിന്ന് തിരിച്ചോടിയ പോത്ത് റോഡിലെത്തി ടൗണിലൂടെ ഓടി സെൻട്രൽ ജങ്‌ഷനിൽ എത്തി. പൊലീസ് സ്റ്റേഷൻ റോഡിലെ ഓട്ടോസ്റ്റാൻഡിലെത്തിയ പോത്ത് അക്രമാസക്തനായി ഒരു ഓട്ടോറിക്ഷാ ഡ്രൈവറെയും ബസ് കാത്ത് നിന്ന സ്ത്രീയെയും ആക്രമിച്ചു. ഒരു ബൈക്കും ഒരു സ്കൂട്ടറും തകർത്തു. ഇത് കണ്ട് ടൗണിൽ ട്രാഫിക് നിയന്ത്രിയുകയായിരുന്ന ഹോംഗാർഡ് അനീഷ് ഓടിയെത്തി പോത്തിന്റെ കഴുത്തിൽ കെട്ടിയിരുന്ന കയറിൽ പിടിച്ച് സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ കെട്ടുകയായിരുന്നു. തുടർന്നും അക്രമാസക്തനായ പോത്ത് കയർ കഴുത്തിൽ കുടുങ്ങി ചത്തു. ചത്ത പോത്തിനെ ഉടമസ്ഥൻ സ്ഥലത്തുനിന്ന് നീക്കം ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Home