കോട്ടയം വള്ളംകളി 29ന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 01, 2024, 02:03 AM | 0 min read

കോട്ടയം
കോട്ടയം താഴത്തങ്ങാടി ആറ്റിൽ നടക്കുന്ന കോട്ടയം മത്സര വള്ളംകളി 29ന്‌ പകൽ രണ്ടിന് നടത്തും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വള്ളംകളിയോട് അനുബന്ധിച്ചുള്ള ആഘോഷപരിപാടികൾ ഒഴിവാക്കാൻ സംഘാടകസമിതി തീരുമാനിച്ചു. 
വള്ളംകളിയുടെ അനുബന്ധപ്രവർത്തനങ്ങൾ ഞായർ വൈകിട്ട്‌ ആറിന്‌ കോട്ടയം വെസ്റ്റ് ക്ലബ് ഹാളിൽ മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്യും. ഫണ്ട് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു നിർവഹിക്കും. 
  കളിവള്ളങ്ങളുടെ രജിസ്ട്രേഷൻ കോട്ടയം നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. വള്ളംകളിയോട് അനുബന്ധിച്ച് പ്രകാശിപ്പിക്കുന്ന സ്‌മരണികയുടെ പ്രവർത്തനങ്ങൾ തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റ്‌ അജയൻ കെ മേനോൻ ഉദ്‌ഘാടനം ചെയ്യും. വള്ളംകളിയുടെ  നടത്തിപ്പിന്‌ കമ്മിറ്റികൾ രൂപീകരിച്ചതായി ജനറൽ കൺവീനർ കെ ജി കുര്യച്ചൻ, ജനറൽ സെക്രട്ടറി ടി എസ്‌ അനീഷ്‌കുമാർ എന്നിവർ പറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Home