മെഡിക്കൽ കോളേജിന്‌ 
പൂർവ വിദ്യാർഥികളുടെ സമ്മാനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 31, 2024, 02:14 AM | 0 min read

 ഏറ്റുമാനൂർ 
കോട്ടയം ഗവ. മെഡിക്കൽ കോളജിൽ പൂർവ വിദ്യാർഥികൾ നിർമിച്ചു നൽകുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടന്നു.
‘നൊസ്റ്റാൾജിയ 86 ’ഓപ്പൺ എയർ ഓഡിറ്റോറിയം, നവീകരിച്ച സെൻട്രൽ ലൈബ്രറി (1982, 87 ബാച്ചുകൾ), ജി യെഗ്ന നാരായണ അയ്യർ ഹാൾ (1967 ബാച്ച്), കെ മാധവൻ നായർ ഹാൾ (1971 ബാച്ച്), സ്റ്റേജ്, ജെ എസ് സത്യദാസ് ഇടം (1970), കെ ജെ ജേക്കബ് ഇടം (1975), ഷട്ടിൽ കോർട്ട് (കെജിഎംസിഎഫ്‌ 3), വോളിബോൾ കോർട്ട് (1994) എന്നിവയുടെ ഉദ്ഘാടനമാണ് നടന്നത്.ഡോ. മാത്യു പാറയ്ക്കൽ, ഡോ. ജോർജ് ജേക്കബ്, ഡോ. പിജിആർ പിള്ള, ഡോ. എ വിജയലക്ഷ്മി, ഡോ. ശോഭന മോഹൻദാസ്, ഡോ. ജോർജ് മാത്യു എന്നിവർ പദ്ധതികൾ ഉദ്ഘാടനം ചെയ്തു. ഡോ. ജോസ് ടോം അധ്യക്ഷനായി.  പ്രിൻസിപ്പൽ ഡോ. വർഗീസ് പി പുന്നൂസ്,  സൂപ്രണ്ട് ഡോ. ടി കെ ജയകുമാർ, ഡോക്ടർന്മാരായ ആർ എൻ ഷർമ, ശശികുമാർ,  ബിനോയ് സെബാസ്റ്റ്യൻ, ജോൺ പി ജോൺ, ജോർജ് ചെറിയാൻ,  ആർ സജിത് കുമാർ,  അപർണ്ണ നായർ, ആഷിഷ് ജോർജ് ജോസഫ്, വജ്ര ജൂബിലി ജനറൽ കൺവീനർ  ടിജി തോമസ് ജേക്കബ് , ടി ആർ രാധ എന്നിവർ സംസാരിച്ചു.  ഡോ. വി എൽ ജയപ്രകാശിന്റെ   സംഗീത വിരുന്നും വിദ്യാർഥികളുടെ കലാപരിപാടികളും നടന്നു.


deshabhimani section

Related News

View More
0 comments
Sort by

Home