ഭാഷ പഠിക്കാൻ 
തെയ്യത്താരേ...യ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 06, 2024, 01:26 AM | 0 min read

പാലാ
ഭാഷ തെറ്റില്ലതെ എഴുതാനും വായിക്കാനും പരിശീലിപ്പിക്കാനുള്ള ശ്രമത്തിലാണ് പുലിയന്നൂർ ന്യൂ സർക്കാർ എൽപി സ്കൂൾ. നാടൻ പാട്ടുകളുടെ വായ്ത്താരികളിലൂടെയും താളത്തിലൂടെയും കൂട്ടക്ഷരങ്ങളും ചിഹ്നങ്ങളും ചില്ലക്ഷരങ്ങളും കുട്ടികളുടെ മനസ്സിൽ പതിപ്പിക്കാനുള്ള പദ്ധതിക്കാണ് സംസ്ഥാനത്ത് ആദ്യമായി ഒരു പ്രാഥമിക വിദ്യാലയം തുടക്കമിട്ടിരിക്കുന്നത്. 
    കുട്ടികളുടെ മനസിലേയ്ക്ക് മാതൃഭാഷയെ സംശുദ്ധമായി സന്നിവേശിപ്പിക്കാൻ സർഗാത്മക പശ്ചാത്തലത്തോടുകൂടി  സ്കൂൾ ഹെഡ്മിസ്ട്രസ് ആശാ ബാലകൃഷ്ണനാണ് പദ്ധതി തയ്യാറാക്കിയത്. വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ അംഗീകാരത്തോടും രക്ഷിതാക്കളുടെ പിന്തുണയോടും കൂടി നടപ്പാക്കുന്ന ഭാഷാ പരിശീലന പരിപാടി പാലാ എഇഒ ഷൈല ടീച്ചര്‍   ഉദ്ഘാടനം ചെയ്തു. പദ്ധതി ആവിഷ്‌കരിച്ച ഹെഡ്മിസ്ട്രസ് ആശാ ബാലകൃഷ്ണനെയും അധ്യാപകരെയും പിന്തുണ നല്‍കുന്ന രക്ഷിതാക്കളെയും എഇഒ അഭിനന്ദിച്ചു.
രണ്ടാം ക്ലാസ് മുതലുള്ള കുട്ടികള്‍ക്കാണ് പദ്ധതി പരിശീലനം. ആദ്യ ദിനത്തിലെ പരിശീലനത്തിലൂടെ ഭിന്നശേഷിക്കാരായ വിദ്യാർഥികൾ പോലും മികവ് തെളിയിച്ചു. പാലാ ബിആര്‍സിയിലെ ക്ലസ്റ്റര്‍ റിസോഴ്‌സ് കോഡിനേറ്റര്‍  സി ഹരീന്ദ്രനാഥ് ആദ്യദിനത്തിൽ ക്ലാസ് നയിച്ചു.  
 


deshabhimani section

Related News

View More
0 comments
Sort by

Home