മുഖ്യ പ്രതി അറസ്റ്റിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 06, 2024, 01:24 AM | 0 min read

കോട്ടയം
വിവിധ ബാങ്കുകളുടെ എടിഎം കാർഡുകൾ ഉപയോഗിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ  ഇതര സംസ്ഥാനക്കാരനെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് സ്വദേശി സന്ദീപ് കുമാർ തിവാരിയെയാണ്‌(30)   വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളും കൂട്ടാളികളും ചേർന്ന് 2023 ൽ കോട്ടയം അർബൻ ബാങ്കിന്റെ ജില്ലയിലെ വിവിധ എടിഎമ്മുകളിൽ നിന്ന്  68,42,400 രൂപ തട്ടിയെടുക്കുകയായിരുന്നു. 
പണം എടുത്തതിന് ശേഷം  ബാങ്കിൽ വിളിച്ച്‌ പണം ലഭിച്ചില്ല എന്ന് അറിയിക്കുകയും  ബാങ്ക് വീണ്ടും ഇവരുടെ അക്കൗണ്ടിൽ പണം നൽകുകയുമായിരുന്നു. തട്ടിപ്പ് നടത്തുന്നതിനായി  120 ഓളം നാഷണലൈസഡ് ബാങ്കുകളുടെ ഉൾപ്പെടെ എടിഎം കാർഡുകൾ ഉപയോഗിച്ചതായും പൊലീസ് കണ്ടെത്തി. ബാങ്കിന്റെ പരാതിയിൽ  ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഇയാളെ ബീഹാറിൽനിന്നും പിടികൂടിയത്‌. കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്എച്ച്ഒ കെ ആർ പ്രശാന്ത്‌, എസ്ഐമാരായ വി വിദ്യ, കെ ജയകുമാർ, എഎസ്ഐ കെ എൻ ഗോപകുമാർ, സിപിഒമാരായ പി കെ സന്തോഷ്, ശ്യാം എസ് നായർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ  റിമാൻഡ്‌ ചെയ്തു.


deshabhimani section

Related News

View More
0 comments
Sort by

Home