കനത്തമഴയിൽ താഴ്ന്ന
പ്രദേശങ്ങൾ വെള്ളത്തിനടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 31, 2024, 12:05 AM | 0 min read

 

തലയോലപ്പറമ്പ്
വെള്ളൂർ, മറവന്തുരുത്ത്, തലയോലപ്പറമ്പ്, ചെമ്പ് പഞ്ചായത്ത് പ്രദേശങ്ങളിൽ കനത്തമഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മഴയോടൊപ്പമെത്തിയ കനത്ത കാറ്റിൽ പല പ്രദേശങ്ങളിലും മരങ്ങൾ കടപുഴകിവീണ് വൻ നാശനഷ്ടമുണ്ടായി. പലയിടത്തും വൈദ്യുതിബന്ധവും തകരാറിലായി. ചൊവ്വാഴ്ച വൈകിട്ടോടെ തകരാറിലായ വൈദ്യുതിവിതരണം ഭൂരിഭാഗവും പുനഃസ്ഥാപിച്ചു. വടയാറിലാണ് കെടുതികൾ രൂക്ഷമായി ബാധിച്ചിട്ടുള്ളത്. പ്രദേശത്തെ മനക്കച്ചിറ, പന്ത്രണ്ടിൽ, പഴംപെട്ടി കോരിക്കൽ, കണ്ണൻചാത്തനടി, മുണ്ടോടി ഭാഗങ്ങളിൽ അമ്പതിലധികം വീടുകളിൽ വെള്ളംകയറി. മൂവാറ്റുപുഴയാറിൽ ശക്തമായ ഒഴുക്കും ജലനിരപ്പുമുയരുന്നത് വെള്ളപ്പൊക്കഭീഷണി വർധിപ്പിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ടോടെ മഴയ്ക്ക് ശമനമുണ്ടെങ്കിലും പ്രദേശത്ത് വെള്ളംകൂടിയിട്ടുണ്ട്.
 
 


deshabhimani section

Related News

View More
0 comments
Sort by

Home