കോട്ടയത്തിന്റെ കരുത്തുമായി 
മൂന്ന്‌ ചുണ്ടൻവള്ളങ്ങൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 22, 2024, 12:25 AM | 0 min read

 കോട്ടയം

വള്ളംകളിയുടെ ആർപ്പുവിളികൾ കോട്ടയത്തിനൊരു ഹരമാണ്‌. നെഹ്‌റു ട്രോഫി ജലമേള ഇങ്ങെത്തുമ്പോൾ വള്ളംകളി പ്രേമികളുടെ മനസിലും ആവേശത്തുഴയേറായി. പുന്നമടക്കായലിലെ രാജാവാകാൻ ഇത്തവണ കോട്ടയം ജില്ലയുടെ മുഴുവൻ പ്രതീക്ഷയും പേറി പോകുന്നത്‌ മൂന്ന്‌ ചുണ്ടൻ വള്ളങ്ങളാണ്‌.  മുൻ കിരീടവിജയങ്ങളുടെ തലപ്പൊക്കവും പാരമ്പര്യവുമുള്ള കുമരകം ബോട്ട്‌ ക്ലബ്ബിനും കുമരകം ടൗൺ ബോട്ട്‌ ക്ലബ്ബിനും പുറമെ കന്നിക്കാരായ ചങ്ങനാശേരി ബോട്ട്‌ ക്ലബ്ബുമുണ്ട്‌ ഇത്തവണ.  പരിശീലനങ്ങൾ തിങ്കളാഴ്‌ച പലയിടത്തായി തുടങ്ങുകയാണ്‌. ഓരോ ചുണ്ടനുവേണ്ടിയും നൂറിലധികം വരുന്ന തുഴച്ചിലുകാർ ക്യാമ്പ്‌ ചെയ്‌താണ്‌ പരിശീലനം. 
സാമ്പത്തിക പ്രതിസന്ധിയും പ്രയാസങ്ങളുമെല്ലാം ഉണ്ടെങ്കിലും കിരീടലക്ഷ്യത്തിനുമുന്നിൽ അവയെല്ലാം തുഴക്കാരും ക്ലബ്‌ ഉടമകളും തൽക്കാലം മറക്കുകയാണ്‌. ആഗസ്‌ത്‌ 10നാണ്‌ നെഹ്‌റു ട്രോഫി വള്ളംകളി. അതിനു തൊട്ടുമുമ്പുള്ള ഞായറാഴ്‌ച കുമരകം മുത്തേരിമടയിൽ വള്ളംകളിപ്പൂരവും നടക്കും. കഴിഞ്ഞതവണ അഞ്ച്‌ ചുണ്ടൻ വള്ളങ്ങളാണ്‌  ജില്ലയിൽനിന്ന്‌ മത്സരിച്ചത്‌. ഇതിൽ വേമ്പനാട്‌ ബോട്ട്‌ ക്ലബ്ബും സമുദ്രയും എൻസിഡിസിയും ഇത്തവണയില്ല.


deshabhimani section

Related News

View More
0 comments
Sort by

Home