കുമ്മനം ക്ഷേത്രത്തിലെ കാഞ്ഞിരമരം കടപുഴകി വീണു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 17, 2024, 02:06 AM | 0 min read

കോട്ടയം
കോട്ടയത്തും പരിസരപ്രദേശങ്ങളിലും ഉണ്ടായ കാറ്റിലും മഴയിലും വ്യാപക നാശം. പലയിടത്തും കാറ്റിൽ മരങ്ങൾ കടപുഴകി, വൈദ്യുതി പോസ്‌റ്റുകൾ ഒടിഞ്ഞു വീണുമാണ് ഏറെയും കെടുതികൾ ഉണ്ടായിരിക്കുന്നത്.
 കോട്ടയം കുമ്മനം ഇളങ്കാവ് ദേവീക്ഷേത്ര അങ്കണത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള വൻ കാഞ്ഞിരം മരം കടപുഴകി വീണ്‌നടപ്പന്തലും ആനകൊട്ടിലും  സമീപത്തെ കൺവൻഷൻ പന്തലും തകർന്നു. 50 ലക്ഷം രൂപയുടെ നാശം ഉണ്ടായതായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. നൂറ്റാണ്ടുകൾ പഴക്കമുള്ള കാഞ്ഞിരം മരമാണ് കടപുഴകിയത്  .

 



deshabhimani section

Related News

View More
0 comments
Sort by

Home