വൈക്കം സത്യഗ്രഹ ശതാബ്ദി സെമിനാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 30, 2023, 01:42 AM | 0 min read

തലയോലപ്പറമ്പ് 
വൈക്കം സത്യഗ്രഹ സമരത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ചെമ്പ് വിജ്ഞാനോദയം ഗ്രന്ഥശാല സംഘടിപ്പിച്ച സെമിനാറും പ്രതിഭാ സംഗമവും സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ വി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ടി കെ ഗോപി അധ്യക്ഷനായി . നടന്മാരായ ബിനു അടിമാലിയും കലാഭവൻ രാഹുലും വിശിഷ്ടാതിഥികൾ ആയിരുന്നു. എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. ലൈബ്രറി കൗൺസിൽ വൈക്കം താലൂക്ക് സെക്രട്ടറി പി യു വാവ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ കെ രമേശൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജസീല നവാസ്, എം കെ ശീമോൻ,  പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അമൽരാജ്, ലത അനിൽകുമാർ, പന്ത്രണ്ടാം വാർഡ് മെമ്പർ രഞ്ജിനി ബാബു, കെ എസ് രത്നാകരൻ, ഗ്രന്ഥശാല പ്രസിഡന്റ് എം ബി ഗോപാലകൃഷ്ണൻ, കൺവീനർ ഷബിൽരാജ് എന്നിവർ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home