ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം തുടങ്ങി

ചാത്തന്നൂർ
ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന് ആവേശകരമായ തുടക്കം. ചാത്തന്നൂർ അഭിമന്യു നഗറിൽ (അൽ റയാൻ ഓഡിറ്റോറിയം) സമ്മേളനം കവി ബാലചന്ദ്രൻ ചുള്ളിക്കാട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ് ആർ അരുൺ ബാബു അധ്യക്ഷനായി. സംഘാടക സമിതി ചെയർമാൻ കെ സേതുമാധവൻ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം ബി എ ബ്രിജിത് രക്തസാക്ഷി പ്രമേയവും രഞ്ജു സുരേഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.
എസ് ആർ അരുൺ ബാബു രാവിലെ പതാക ഉയർത്തിയതോടെ സമ്മേളന നടപടികൾക്കു തുടക്കമായി. പ്രത്യേകം തയ്യാറാക്കിയ രക്തസാക്ഷി മണ്ഡപത്തിൽ പ്രതിനിധികൾ പുഷ്പാർച്ചന നടത്തി.
ചാത്തന്നൂർ സുമേഷ് രചിച്ച് ഗോകുൽ ശ്രീകണ്ഠൻ സംഗീതം നൽകിയ സ്വാഗതഗാനം ജാനകി എം നായർ, മിഥുൻ പ്രസാദ്, ഭവ്യ ബിനു എന്നിവർ ആലപിച്ചു.
സംസ്ഥാന സെക്രട്ടറി എം സ്വരാജ്, പി പി ദിവ്യ, നിതിൻ കണിച്ചേരി, എ എ റഹിം, ആർ ബിജു, സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബി രാഘവൻ, കെ വരദരാജൻ, സൂസൻ കോടി, ജില്ലാ സെക്രട്ടറിയറ്റ് അംഗം ബി തുളസീധരക്കുറുപ്പ്, ചിന്താ ജറോം എന്നിവർ പങ്കെടുത്തു. ജില്ലയിലെ 18 ബ്ലോക്ക് കമ്മിറ്റികളിൽനിന്ന‌് 363 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നു.
എസ് ആർ അരുൺ ബാബു, രഞ്ജു സുരേഷ്, ഗോപിലാൽ, നസ്മൽ, ശാരി എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളന നടപടി നിയന്ത്രിക്കുന്നു. ആർ രാജേഷ് കൺവീനറും ശ്രീനാഥ്, എ അഭിലാഷ്, അനിത, അശ്വതി എന്നിവർ അംഗങ്ങളുമായ മിനിറ്റ‌്സ‌് കമ്മിറ്റിയും, കെ പ്രദീപ് കൺവീനറും പ്രഭുല്ലഘോഷ്, സുധീർ, ഷൈൻ കുമാർ, ടി അഫ്സൽ, എസ് ആർ ആര്യ, സൂര്യ ലക്ഷ്മി എന്നിവർ അംഗങ്ങളുമായ പ്രമേയ കമ്മിറ്റിയും വിഷ്ണുകുമാർ കൺവീനറും ശ്യാം മോഹൻ, സജീവ്, എസ് എൻ രാജേഷ്, ബൈജു, ശ്രീലക്ഷ്മി, ലിനു കുമാർ എന്നിവർ അംഗങ്ങളുമായ ക്രഡൻഷ്യൽ കമ്മിറ്റിയും പ്രവർത്തിക്കുന്നു. ഡിവൈഎഫ്ഐ മുഖപത്രം യുവധാരയ‌്ക്ക‌് കൂടുതൽ വരിക്കാരെ ചേർത്ത കരുനാഗപ്പള്ളി, കൊട്ടിയം ബ്ലോക്ക് കമ്മിറ്റികൾക്ക‌് പുരസ‌്കാരം നൽകി. മേഖലാ കമ്മിറ്റികളിൽ കുലശേഖരപുരം നോർത്തിനും യൂണിറ്റ് കമ്മിറ്റികളിൽ വള്ളിക്കാവിനും പുരസ‌്കാരം നൽകി.
യുവധാര കൂടുതൽ ചേർത്തതിനുള്ള വ്യക്തിഗത അവാർഡ‌് അബാദ് ഏറ്റുവാങ്ങി. പ്രളയത്തിൽ കല്ലടയാറ്റിൽവീണ യുവതിയെ രക്ഷപ്പെടുത്തിയ ഐവർകാല മേഖലാ കമ്മിറ്റി അംഗം എസ് ശബരീഷ‌്, പ്രളയകാലത്തെ സേവനത്തിന‌് ഡോക്ടർമാരായ എം എ വിദ്യ, പാർവതി സദാശിവൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.









0 comments