ഒരുവര്‍ഷത്തിനിടെ വിജിലന്‍സ് പിടിയിലായത് നാല് ഉദ്യോഗസ്ഥര്‍

കൊല്ലം
കൈക്കൂലിക്കേസിൽ ഒരുവർഷത്തിനിടെ വിജിലൻസ് കെണിയിൽ കുടുങ്ങിയത് നാല് ഉദ്യോഗസ്ഥർ. വിജിലൻസിന്റെ ദക്ഷിണ മേഖലയിൽപ്പെട്ട തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ ഉദ്യോഗസ്ഥരാണ് അഴിമതിക്കെതിരെ നടത്തുന്ന പരിശോധനയിൽ പിടിവീണത്. കഴിഞ്ഞ നവംബറിൽ പത്തനംതിട്ട പന്തളത്ത് റവന്യൂ ഇൻസ്പെക്ടർ റെജിജോർജ് കൈക്കൂലിക്കേസിൽ പിടിക്കപ്പെട്ടിരുന്നു. കഴിഞ്ഞ മാസങ്ങളിലാണ് അടൂർ ഗവ. ആശുപത്രിയിലെ ഒാർത്തോ വിഭാഗം സർജൻ ജീവ് ജസ്റ്റസ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായത്.
തിരുവനന്തപുരം കോർപറേഷൻ സോണൽ ഒാഫീസ് എൻജിനിയർ ശിശുപാലനും സമാനരീതിയിൽ പിടിക്ക
പ്പെട്ടിരുന്നു. പട്ടികയിൽ കൊല്ലം ചിതറ സബ് രജിസ്ട്രാർ വിനോദ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായതാണ് ഒടുവിലത്തെ സംഭവം.
അഴിമതിക്കാരെ കണ്ടെത്താൻ വിജിലൻസ് എല്ലാ മേഖലകളിലും കർശന പരിശോധന നടത്തിവരുന്നതിനിടെയാണ് ചിതറയിലെ കേസ്. മൂന്നുമാസത്തിനുള്ളിൽ 180ൽപരം മിന്നൽ പരിശോധനകളാണ് വിജിലൻസ് നേതൃത്വത്തിൽ ദക്ഷിണമേഖലയിൽ നടത്തിയത്. പരാതിക്കാർ പിൻവാങ്ങുന്നതാണ് കൂടുതൽ അഴിമതിക്കാരെ നിയമത്തിനു മുന്നിൽ എത്തിക്കുന്നതിൽ തടസ്സമാകുന്നതെന്ന് ദക്ഷിണ മേഖല റേഞ്ച് എെജി ജയശങ്കർ ദേശാഭിമാനിയോട് പറഞ്ഞു.









0 comments