കേരള കർഷകസംഘം മേഖലാ ജാഥകൾക്ക് ജില്ലയിൽ വരവേൽപ്പ്

കൊല്ലം
ദേശീയ പ്രക്ഷോഭത്തിന്റെ പ്രചരണാർഥം കേരള കർഷകസംഘം മേഖലാ ജാഥകൾ സംഘടിപ്പിച്ചു. എൻ എസ‌് പ്രസന്നകുമാർ നയിക്കുന്ന പടിഞ്ഞാറൻ മേഖലാ ജാഥയും സി ബാൾഡുവിൻ നയിക്കുന്ന കിഴക്കൻ മേഖലാ ജാഥയുമാണ‌് പര്യടനം നടത്തിയത‌്. ജാഥകൾ വ്യാഴാഴ‌്ച സമാപിക്കും. കിഴക്കൻ മേഖലാ ജാഥ പുനലൂർ മാർക്കറ്റ് ജങ്ഷനിൽ നിന്ന‌് ബുധനാഴ്ചത്തെ പര്യടനം തുടങ്ങി.
ജാഥാ ക്യാപ്റ്റൻ സി ബാൾഡുവിൻ സ്വീകരണം ഏറ്റുവാങ്ങി. കർഷകസംഘം പുനലൂർ ഏരിയ ജോയിന്റ് സെക്രട്ടറി എ നാസർ അധ്യക്ഷനായി.ഏരിയ സെക്രട്ടറി ടൈറ്റസ് സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു.ജാഥാ ക്യാപ്റ്റൻ സി ബാൾഡുവിൻ, ജാഥാ മാനേജർ ബിജു കെ മാത്യു, കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് മാത്യു, ജാഥാംഗങ്ങളായ വി എസ് സതീഷ്, ആർ രാജഗോപാലൻ നായർ, കെ എൻ ശാന്തിനി, സിപിഐ എം ഏരിയ സെക്രട്ടറി എസ് ബിജു, എ ആർ കുഞ്ഞുമോൻ, വി ഓമനക്കുട്ടൻ, എ സി ശ്യാം മോഹൻ, സുരേഷ്, ജമീലാ തൗഫീക് എന്നിവർ സംസാരിച്ചു.
കരവാളൂർ ജങ്ഷനിൽ സ്വീകരണ യോഗത്തിൽ വില്ലേജ് പ്രസിഡന്റ് ജയചന്ദ്രൻ പിള്ള അധ്യക്ഷനായി. സെക്രട്ടറി ഷാജിമോൻ സ്വാഗതം പറഞ്ഞു. ആർ രാജഗോപാലൻ നായർ ,ടി എം ഷൈൻ ദീപു, വിനോദ് കുമാർ, ശശിധരൻ, ബാലചന്ദ്രൻ, സുനിൽ, ശ്യാംകുമാർ, ജിജി കെ ബാബു, ബിൻസ‌് കുന്നുംപുറത്ത് എന്നിവർ സംസാരിച്ചു.
അഞ്ചൽ മാർക്കറ്റ് ജങ‌്ഷനിലെ സ്വീകരണ യോഗത്തിൽ ഹരിലാൽ അധ്യക്ഷനായി. രാജ്കുമാർ സ്വാഗതം പറഞ്ഞു. ജാഥാക്യാപ‌്റ്റൻ സി ബാൾഡുവിൻ, ജാഥാംഗങ്ങളായ ബിജു കെ മാത്യു, വി എസ് സതീഷ്, രാജഗോപാൽ, കെ എൻ ശാന്തിനി, ഹസീന മനാഫ്, എം ഭാസി എന്നിവർ സംസാരിച്ചു.
കുളത്തൂപ്പുഴയിലെ സ്വീകരണയോഗത്തിൽ വിശ്വകുമാർ അധ്യക്ഷനായി. കെ ജെ അലോഷ്യസ് സ്വാഗതം പറഞ്ഞു. സി ബാൾഡുവിൻ, ബിജു കെ മാത്യു, വി എസ് സതീഷ്, അഡ്വ. ജെ സുരേന്ദ്രൻനായർ, എസ് ഗോപകുമാർ, കെ കെ എബ്രഹാം, ജി രവീന്ദ്രൻപിള്ള, വി ജി രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. സ്വീകരണകേന്ദ്രങ്ങളിൽ നാടൻ പാട്ട‌് അവതരണം നടന്നു.
പടിഞ്ഞാറൻ മേഖല ജാഥ കൊല്ലം ഏരിയയിലെ ജാഥ ടൗൺ വെസ്റ്റിലെ കാങ്കത്തുമുക്കിൽനിന്ന‌് പര്യടനം ആരംഭിച്ചു. വില്ലേജ‌് സെക്രട്ടറി ടി ജി ഷാജി അധ്യക്ഷനായി. ജാഥാക്യാപ‌്റ്റൻ എൻ എസ‌് പ്രസന്നകുമാർ, ജാഥാംഗങ്ങളായ എസ‌് സത്യൻ, വി കെ അനിരുദ്ധൻ, കർഷകസംഘം ഏരിയ സെക്രട്ടറി അഡ്വ. ആർ വിജയൻ, എം വിശ്വനാഥൻ, എൻ ജി ശശിധരൻ, ബാബുക്കുട്ടൻ, ഏരിയ പ്രസിഡന്റ‌് ഡി സാബു എന്നിവർ സംസാരിച്ചു.
പോളയത്തോട്ടിലെ സ്വീകരണയോഗത്തിൽ ഫസിലുർ റഹ‌്മാൻ അധ്യക്ഷനായി. വില്ലേജ‌് സെക്രട്ടറി സോമൻ സ്വാഗതം പറഞ്ഞു. ജാഥാക്യാപ‌്റ്റൻ എൻ എസ‌് പ്രസന്നകുമാർ, ജാഥാംഗങ്ങളായ ഡി ബാലചന്ദ്രൻ, വി കെ അനിരുദ്ധൻ, സുരേഷ‌്കുമാർ, എൽസി സെക്രട്ടറി പി അനിത്ത‌് എന്നിവർ സംസാരിച്ചു.
കണ്ണനല്ലൂരിൽ എം മോഹനൻപിള്ള അധ്യക്ഷനായി. ജോൺകുട്ടി സ്വാഗതംപറഞ്ഞു. പാർഥസാരഥിപിള്ള, ജെ ശ്രീനിവാസൻ, സുൽബത്ത‌്, ഗീതാരാജൻ, സി സന്തോഷ‌്, ഗോപാലകൃഷ‌്ണപിള്ള, ജി നാരായണൻനായർ, രാജേന്ദ്രൻപിള്ള എന്നിവർ സംസാരിച്ചു.
കൊട്ടിയം ടൗണിലെ സ്വീകരണ യോഗത്തിൽ എ മാധവൻപിള്ള അധ്യക്ഷനായി. താജുദീൻ സ്വാഗതം പറഞ്ഞു. ജാഥാക്യാപ‌്റ്റന‌് പുറമെ മാനേജർ വി കെ അനിരുദ്ധൻ, അഡ്വ. സി ആർ മധു, ഡി ബാലചന്ദ്രൻ, എസ‌് സത്യൻ, ആർ ഗീത, എൻ സന്തോഷ‌്, എം എസ‌് മധുകുമാർ എന്നിവർ സംസാരിച്ചു. പാപ്പൻ നന്ദി പറഞ്ഞു.
പടിഞ്ഞാറൻ മേഖലാജാഥ വൈകിട്ട് പരവൂരിൽ സമാപിച്ചു. സമാപന സമ്മേളനത്തിൽ സി പ്രസാദ് അധ്യക്ഷനായി. ജെ വിജയകുമാരക്കുറുപ്പ് സ്വാഗതം പറഞ്ഞു. ജാഥാ ക്യാപ്റ്റൻ എൻഎസ് പ്രസന്നകുമാർ, അംഗങ്ങളായ ഡി ബാലചന്ദ്രൻ, ആർ ഗീത, സി ആർ മധു, എസ് സത്യൻ, പൂതക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാർ, എസ് ശ്രീലാൽ, കെ ശശിധരൻ, എ സഫറുള്ള എന്നിവർ സംസാരിച്ചു. ചാത്തന്നൂരിലെ സ്വീകരണ യോഗത്തിൽ ഭാസ്കരൻനായർ അധ്യക്ഷനായി. എൻ പ്രദീപ് സ്വാഗതം പറഞ്ഞു. ജാഥാ ക്യാപ്റ്റൻ എൻഎസ് പ്രസന്നകുമാർ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ബി തുളസീധരക്കുറുപ്പ്, ജാഥാമാനേജർ വി കെ അനിരുദ്ധൻ, എസ് സത്യൻ, പി കെ ഷിബു, പി വി സത്യൻ, ആർ ഗോപാലകൃഷ്ണൻ നായർ, കെ എസ് ശ്രീകുമാർ എന്നിവർ സംസാരിച്ചു. ജാഥയ‌്ക്ക‌് കൊട്ടിയം ഏരിയയിലെ കണ്ണനല്ലൂർ, കൊട്ടിയം എന്നീ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി.









0 comments