കരാട്ടെ, ബോക്സിങ് മത്സരങ്ങൾ 
സംഘടിപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 18, 2024, 02:06 AM | 0 min read

 

കൊല്ലം  
പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയോട് അനുബന്ധിച്ച് സ്പോർട്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊല്ലം ചിന്നക്കട ബസ് ബേയിൽ വനിതകളുടെയും പുരുഷന്മാരുടെയും ബോക്സിങ്, കാരാട്ടെ മത്സരങ്ങൾ സംഘടിപ്പിച്ചു. ബോക്സിങ് മത്സരം എം മുകേഷ് എംഎൽഎയും കരാട്ടെ മത്സരം എം നൗഷാദ് എംഎൽഎയും ഉദ്ഘാടനംചെയ്തു. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ് ഏണസ്റ്റ്, സ്പോർട്‌സ്‌ കമ്മിറ്റി കൺവീനർ കെ രാധാകൃഷ്ണൻ, കരാട്ടെ അസോസിയേഷൻ സെക്രട്ടറി എസ് വിജയൻ, ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം അനിൽകുമാർ എന്നിവർ സംസാരിച്ചു. ബുധനാഴ്ച ആശ്രാമം മൈതാനത്ത് ഫുട്ബോൾ മത്സരം സംഘടിപ്പിക്കും. കലക്ടർ, എംപി, എംഎൽഎ, സ്പോർട്സ് കൗണ്‍സിൽ, അ​ഗ്നിരക്ഷാസേന, പ്രസ് ക്ലബ്‌ എന്നീ ടീമുകൾ മത്സരിക്കും. 
സാംസ്‌കാരിക 
പരിപാടികള്‍ ഇന്ന്‌
കൊല്ലം
പ്രസിഡന്റ്‌സ്‌ ട്രോഫി വള്ളംകളിയുടെ ഭാഗമായുള്ള സാംസ്‌കാരിക പരിപാടികൾ ബുധൻ വൈകിട്ട് നാലിന്‌ ആരംഭിക്കും. ഉദ്ഘാടന യോഗം, എം വി ദേവൻ കലാഗ്രാമം പള്ളിമൺ സംഘടിപ്പിക്കുന്ന കഥാപ്രസംഗം, നാടൻപാട്ട്, നൃത്തം തുടങ്ങിയവയാണ്‌ പരിപാടികൾ. 19നു വൈകിട്ട് കവിയരങ്ങ് പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള ഉദ്ഘാടനംചെയ്യും. തുടർന്ന് കൊല്ലം എസ്എൻ കോളേജിലെ കുട്ടികളുടെ വിവിധ പരിപാടികളും ഡോ. ആശ്രാമം ഉണ്ണിക്കൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയും നടക്കും. 20നു വൈകിട്ട് തിരുവനന്തപുരം തനിമയുടെ മെഗാഷോയും ഉണ്ടാകും.


deshabhimani section

Related News

0 comments
Sort by

Home