വൈദ്യുതിവകുപ്പ് ജീവനക്കാർ ധർണ നടത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 17, 2024, 10:59 PM | 0 min read

കൊട്ടാരക്കര 
നാഷണൽ കോ ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി ആൻഡ് എംപ്ലോയീസ് കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊട്ടാരക്കര വൈദ്യുതിഭവന് മുന്നിൽ ധർണ നടത്തി. കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ (സിഐടിയു) സംസ്ഥാന കമ്മിറ്റിഅം​ഗം ഡി സിന്ധുരാജ് ഉദ്ഘാടനംചെയ്തു. പെൻഷനേഴ്സ് അസോസിയേഷൻ കൊട്ടാരക്കര ഡിവിഷൻ പ്രസിഡന്റ് എസ് ഉദയകുമാർ അധ്യക്ഷനായി. കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) ഡിവിഷൻ സെക്രട്ടറി ജി ശ്രീജിത്, കെഎസ്ഇബി വർക്കേഴ്സ് ഫെഡറേഷൻ (എഐടിയുസി) ഡിവിഷൻ സെക്രട്ടറി നിസാമുദീൻ, രാമചന്ദ്രൻനായർ, സുനിൽകുമാർ, പ്രഭാകരൻപിള്ള, അനിൽകുമാർ എന്നിവർ സംസാരിച്ചു. സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എസ്ടിയു യൂണിയനുകളുടെ നേതൃത്വത്തിലുള്ള പത്ത് സംഘടനകളാണ് സമരത്തിൽ പങ്കെടുത്തത്.


deshabhimani section

Related News

View More
0 comments
Sort by

Home