Deshabhimani

നടുവിലെക്കരയിലും തെറ്റുമുറിയിലും ആവേശമായി കലാശക്കൊട്ട്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 08, 2024, 11:26 PM | 0 min read

ശാസ്താംകോട്ട 
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കുന്നത്തൂർ പഞ്ചായത്തിലെ തെറ്റുമുറി അഞ്ചാം വാർഡിലും പടിഞ്ഞാറെ കല്ലട പഞ്ചായത്തിലെ നടുവിലെക്കര എട്ടാം വാർഡിലും പരസ്യപ്രചാരണം അവസാനിച്ചു. പടിഞ്ഞാറെ കല്ലടയിൽ എൽഡിഎഫ്‌ സ്ഥാനാർഥി സിന്ധു കോയിപ്പുറത്തിന്റെ വിജയമുറപ്പിച്ച് നൂറുകണക്കിനു പ്രവർത്തകർ കലാശക്കൊട്ടിൽ അണിഞ്ഞിരുന്നു. തറയിൽമുക്കിൽനിന്ന്‌ ആരംഭിച്ച വാഹനറാലിയിൽ നൂറുകണക്കിനു പ്രവർത്തകർ പങ്കെടുത്തു. മുത്തുക്കുടകളും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നടന്ന വാഹനറാലിയും പ്രകടനവും വൈകിട്ട് ആറോടെ സൊസൈറ്റിമുക്കിൽ സമാപിച്ചു.
കുന്നത്തൂർ പഞ്ചായത്തിലെ തെറ്റുമുറി അഞ്ചാം വാർഡിൽ എൽഡിഎഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ നൂറുകണക്കിന് ആളുകളെ പങ്കെടുപ്പിച്ച്‌ റോഡ്  ഷോയും പ്രകടനവും നടന്നു. പ്ലാമുക്കിൽനിന്ന് ആരംഭിച്ച റോഡ് ഷോ വാർഡിന്റെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി ഗണപതിയാമുകളിൽ സമാപിച്ചു. എൽഡിഎഫ് സ്ഥാനാർഥി എൻ തുളസിയുടെ വിജയം ഉറപ്പിച്ച് സ്ത്രീകളും യുവാക്കളും അടക്കം നൂറുകണക്കിനു പ്രവർത്തകർ റോഡ് ഷോയിൽ അണിനിരന്നു.


deshabhimani section

Related News

0 comments
Sort by

Home