ക്ലിന്റ് സ്മാരക ബാലചിത്രരചനാ മത്സരം സംഘടിപ്പിച്ചു

കൊല്ലം
ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ക്ലിന്റ് സ്മാരക സംസ്ഥാന ബാല ചിത്രരചനാ മത്സരം കൊല്ലം ശ്രീനാരായണ സാംസ്‌കാരിക സമുച്ചയത്തിൽ സംഘടിപ്പിച്ചു. സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ജി എൽ അരുൺ ഗോപി ഉദ്‌ഘാടനംചെയ്തു. കറവൂർ എൽ വർഗീസ് അധ്യക്ഷനായി. മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള അവാർഡ് നേടിയ മോട്ടോർ വെഹിക്കിൾ വകുപ്പിലെ വി ലിജേഷ്, കെ ജയകുമാർ എന്നിവരെ എം മുകേഷ് എംഎൽഎ ആദരിച്ചു. കലക്ടർ എൻ ദേവിദാസ് വിപുലമായ ക്യാൻവാസിൽ ചിത്രംവരച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ സമ്മാനം വിതരണംചെയ്തു. രക്ഷാകർത്താക്കൾക്കായുള്ള ക്ലാസ് ബാലാവകാശ കമീഷൻ മുൻ ചെയർമാൻ ആന്റണി നയിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി അഞ്ചുമുതൽ 16 വയസ്സുവരെയുള്ള കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. പ്രത്യേക വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കായും മത്സരം സംഘടിപ്പിച്ചു. അഡ്വ. ഡി ഷൈൻദേവ് സ്വാഗതം പറഞ്ഞു. മേയർ പ്രസന്ന ഏണസ്റ്റ്, മീരാ ദർശൻ, സുവർണൻ പരവൂർ, പി അനീഷ്, ആർ മനോജ് എന്നിവർ സംസാരിച്ചു.









0 comments