തൊഴിലുറപ്പ് തൊഴിലാളികൾ സത്യ​ഗ്രഹം നടത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 06, 2024, 11:10 PM | 0 min read

ചവറ
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻആർഇജി വർക്കേഴ്സ് യൂണിയൻ വിവിധ പഞ്ചായത്ത് കേന്ദ്രങ്ങളില്‍ സത്യഗ്രഹം സംഘടിപ്പിച്ചു. പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടന്ന സമരം മത്സ്യഫെഡ് ചെയർമാൻ ടി  മനോഹരൻ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് അംഗം രാജീവ്‌ കുഞ്ഞുമണി അധ്യക്ഷനായി. യൂണിയൻ പഞ്ചായത്ത്‌ സെക്രട്ടറി സജിത് രഞ്ജ് സ്വാഗതം പറഞ്ഞു. യൂണിയൻ ഏരിയ സെക്രട്ടറി ആർ രാമചന്ദ്രൻപിള്ള, ജില്ലാ കമ്മിറ്റി അംഗം കെ എ നിയാസ്, ആർ സുരേന്ദ്രൻപിള്ള, രാജമ്മ ഭാസ്കരൻ, എം വി പ്രസാദ്, അഹമ്മദ് മൻസൂർ, അനീസ നിസാർ, ചന്ദ്രമോഹൻ, ഉഷാറാണി, ഷാഹിദ എന്നിവർ  സംസാരിച്ചു. 
തേവലക്കരയിൽ യൂണിയൻ ഏരിയ സെക്രട്ടറി ആർ രാമചന്ദ്രൻപിള്ള ഉദ്ഘാടനംചെയ്തു. സജി അനിൽ അധ്യക്ഷയായി. അൻസർ കാസിംപിള്ള സ്വാഗതം പറഞ്ഞു. കെ മനോഹരൻ, സോമശേഖരൻനായർ, രവീന്ദ്രൻപിള്ള, സജിൽ ദത്ത് എന്നിവർ സംസാരിച്ചു. 
ചവറയിൽ  കർഷകസംഘം ഏരിയ സെക്രട്ടറി എൻ വിക്രമക്കുറുപ്പ് ഉദ്ഘാടനംചെയ്തു. രാജൻപിള്ള അധ്യക്ഷനായി. ജി ആർ ഗീത സ്വാഗതം പറഞ്ഞു. കെ സുരേഷ് ബാബു, സി കെ ടെസ്സ്, രമാദേവി എന്നിവർ സംസാരിച്ചു. 
നീണ്ടകരയിൽ യൂണിയൻ ജില്ലാ കമ്മിറ്റി അംഗം കെ എ നിയാസ് ഉദ്ഘാടനംചെയ്തു. എസ് സേതുലക്ഷ്മി അധ്യക്ഷയായി. ഹെൻട്രി സ്വാഗതം പറഞ്ഞു. കെ ലതീഷൻ, പുഷ്പലത എന്നിവർ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home