തദ്ദേശ വാർഡ് വിഭജനം: ജില്ലയിൽ 859 പരാതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 06, 2024, 11:07 PM | 0 min read

കൊല്ലം
ജില്ലയിലെ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷനുകളിലെ കരട് വാർഡ് വിഭജന റിപ്പോർട്ട് സംബന്ധിച്ച് ആകെ ലഭിച്ചത്‌ 859 പരാതി. പഞ്ചായത്ത്‌–-672, മുനിസിപ്പാലിറ്റി–38, കോർപറേഷൻ–-149 എന്നിങ്ങനെയാണ്‌ പരാതികളുടെ എണ്ണം. കമീഷൻ ൮൮ പരാതിയും ഡിഇഒ മുഖേന ൭൭൧ പരാതിയും സ്വീകരിച്ചു. തപാലിലൂടെ ൧൨൫ എണ്ണം ലഭിച്ചു. ജില്ലയുടെ കണക്കിന്റെ അടിസ്ഥാനത്തിൽ ഒരുതദ്ദേശ ഭരണ സ്ഥാപനത്തിൽനിന്നു ശരാശരി ൧൨പരാതി വീതം വന്നിട്ടുണ്ട്. കലക്ടർ, കമീഷൻ സെക്രട്ടറി, കമീഷൻ ഓഫീസ്, കലക്ടറേറ്റ്‌ എന്നിവ ഉപയോഗപ്പെടുത്തി നേരിട്ട്‌ ഏൽപ്പിച്ച പരാതികളുടെ എണ്ണം 734 ആണ്‌. മൂന്നു തദ്ദേശസ്ഥാപനങ്ങളിൽനിന്നും പരാതികൾ ലഭിച്ചില്ല. ഡിലിമിറ്റേഷൻ കമീഷന് ലഭിച്ച എല്ലാ പരാതികളും കലക്ടറോ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥരോ മുഖേന അന്വേഷിക്കും. കമീഷൻ പരാതിക്കാരെ അതത് ജില്ലാകേന്ദ്രങ്ങളിൽ നേരിൽ കേൾക്കുകയും ചെയ്യും. ജില്ലാതലത്തിലുള്ള അദാലത്തിന്റെ തീയതി പിന്നീട് അറിയിക്കും. പരാതികളും അന്വേഷണ റിപ്പോർട്ടും നേരിൽകേട്ട വിവരണങ്ങളും വിശദമായി പരിശോധിച്ചായിരിക്കും അന്തിമ വാർഡ് വിഭജന വിജ്ഞാപനം പുറപ്പെടുവിക്കുക. 
2011ലെ സെൻസസ് ജനസംഖ്യ അടിസ്ഥാനമാക്കിയാണ് പുനർവിഭജനം നടത്തിയിട്ടുള്ളത്. സംസ്ഥാനത്ത്‌ വാർഡ്‌ പുനർനിർണയ പ്രവൃത്തികൾ ആദ്യം പൂർത്തിയാക്കിയത്‌ കൊല്ലം ജില്ലയിലാണ്‌. ജില്ലയിൽ 68 പഞ്ചായത്തിലായി 1234 വാർഡാണ്‌ നിലവിലുള്ളത്‌. 11 ബ്ലോക്ക്‌ പഞ്ചായത്തിൽ 152 ഡിവിഷനും ജില്ലാ പഞ്ചായത്തിൽ 26 ഡിവിഷനും കൊട്ടാരക്കര, കരുനാഗപ്പള്ളി, പുനലൂർ, പരവൂർ  മുനിസിപ്പാലിറ്റിയിലായി 131 ഡിവിഷനും കൊല്ലം കോർപറേഷനിൽ 55 ഡിവിഷനുമുണ്ട്‌. 2011 സെൻസസ്‌ പ്രകാരം ജില്ലയിൽ 26,35,375ആണ്‌ ജനസംഖ്യ. പഞ്ചായത്തുകളിൽ 69,947 ജനസംഖ്യയുള്ള തൃക്കോവിൽവട്ടമാണ്‌ മുന്നിൽ. 50,000ന്‌ മുകളിൽ ജനസംഖ്യയുള്ള ആറുപഞ്ചായത്തുകൾ ജില്ലയിലുണ്ട്‌.


deshabhimani section

Related News

View More
0 comments
Sort by

Home